കുഴഞ്ഞുവീണ് മരിച്ചയാളുടെ മൃതദേഹം മണിക്കൂറുകളോളം റോഡരികില്‍ കിടന്നു

Posted on: 07 Sep 2015പോലീസ് സ്ഥലത്തുണ്ടായിരുന്നിട്ടും നടപടികള്‍ വൈകി

ശ്രീകാര്യം:
കുഴഞ്ഞുവീണ് മരിച്ചയാളിന്റെ മൃതദേഹം മണിക്കൂറുകളോളം കടത്തിണ്ണയില്‍ കിടന്നു. ശ്രീകാര്യത്ത് ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് തമിഴ് നാട് കുലശേഖരം സ്വദേശിയായ വാസു(50) എന്ന ലോട്ടറി വില്പനക്കാരന്‍ മരിച്ചത്. ഇയാളുടെ മൃതദേഹം 11 മണിമുതല്‍ 3 മണിവരെ ശ്രീകാര്യത്തെ മദ്യവില്‍പ്പനശാലയ്ക്കടുത്തുള്ള കടത്തിണ്ണയില്‍ കിടന്നു.
രാവിലെ റോഡരികില്‍ നിന്ന ഇയാള്‍ കടത്തിണ്ണയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇതുകണ്ട നാട്ടുകാര്‍ കുടിക്കാനായി വെള്ളംനല്‍കി. എന്നാല്‍ ഉടന്‍തന്നെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. വിവരം അറിഞ്ഞ് പോലീസ് എത്തിയിട്ടും മരിച്ചയാളെക്കുറിച്ചുള്ള വ്യക്തമായ വിവരം ലഭിച്ചിരുന്നില്ല. മൃതദേഹത്തിന്റെ ചിത്രം എടുക്കാന്‍ ഫോട്ടോഗ്രാഫറെ ലഭിക്കാത്തത് നിമിത്തം ഏകദേശം നാലുമണിക്കൂറാണ് പോലീസിന്റെ സാന്നിധ്യത്തില്‍ മൃതദേഹം കടത്തിണ്ണയില്‍ കിടന്നത്. പിന്നീട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മോര്‍ച്ചറിയിലേക്ക് മൃതദേഹം മാറ്റി.

More Citizen News - Thiruvananthapuram