പഴമയുടെ രസം പകര്‍ന്ന് നാടന്‍ പന്തുകളി മത്സരം

Posted on: 07 Sep 2015വെഞ്ഞാറമൂട്: പാലവിള എന്‍.എസ്.എ.സി. പഴയകാല വിനോദമായ നാടന്‍ പന്തുകളി മത്സരം നടത്തി. പൊതു പ്രവര്‍ത്തകനായ കെ.മഹേശ്വരന്റെ സ്മരണയ്ക്കായാണ് പരിപാടി നടത്തിയത്. പാലവിള കുരിശടിമുക്കിലെ മൈതാനത്താണ് മത്സരം നടന്നത്. പഴയകാലത്തെ പട്ടക്കണക്കിനായിരുന്നു പന്തുകളി. മറയുന്ന ഈ ഓണക്കളി കാണാന്‍ നിരവധി ആള്‍ക്കാരാണ് ഇവിടേക്ക് എത്തിയത്. ജില്ലയിലെ ഇരുപത്തിയഞ്ചിലധികം ക്ലബ്ബുകള്‍ പങ്കെടുത്തു. ടീം തട്ടത്തുമല ജേതാക്കളായി.
വിജയികള്‍ക്ക് നടന്‍ ബിനു ബി.കമല്‍ സമ്മാനം നല്‍കി. എസ്.ഗരീഷ് അധ്യക്ഷനായി. അഭിലാഷ് ഡി.വി, ധനേഷ്, ബിജുകൃഷ്ണന്‍, പ്രമോദ്കുമാര്‍, മനു വി.മോഹന്‍, സിനില്‍ എം.ലാല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram