വെഞ്ഞാറമൂട് ചന്തമുക്കില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം നശിച്ചു

Posted on: 07 Sep 2015യാത്രക്കാര്‍ക്ക് ദുരിതം
വെഞ്ഞാറമൂട്:
പൊതുചന്ത കവലയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം പഞ്ചായത്ത് പണിയണമെന്ന ആവശ്യം നടന്നില്ല. കവലയില്‍ എത്തുന്നവര്‍ ദുരിതം അനുഭവിച്ചാണ് ഇവിടെ ബസ് കാത്തുനില്‍ക്കുന്നത്.
വെഞ്ഞാറമൂട് പ്രധാനകവല കഴിഞ്ഞുള്ള കവലയാണ് ചന്തമുക്ക്. ധാരാളം യാത്രക്കാരെത്തുന്ന ഇവിടെ ബസ് കാത്തിരിക്കാന്‍ ഒരിടമില്ലാതിരിക്കുകയാണ്. കുറെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടെ ഡി.വൈ.എഫ്.ഐ. ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം പണിതിരുന്നു. എന്നാല്‍ ഇതിനുമുന്‍വശത്ത് വലിയ വെള്ളക്കെട്ടുണ്ടായത് പരിഹരിക്കാന്‍ അധികൃതര്‍ തയ്യാറായില്ല. ഈ വെള്ളക്കെട്ടില്‍ മാലിന്യംകൂടി നിറഞ്ഞതോടെ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം ആര്‍ക്കും ഉപയോഗിക്കാന്‍ കഴിയാത്ത നിലയിലുമായി.
ആള്‍ക്കാര്‍ കയറാതെ കിടന്ന ബസ് കാത്തിരിപ്പ് കേന്ദ്രം നശിച്ചുപോകുകയും ചെയ്തു. ഇപ്പോള്‍ കുറേ വര്‍ഷങ്ങളായി ഇവിടെ ബസ് കാത്തുനില്‍ക്കാന്‍ ഒരു സൗകര്യവുമില്ല. വെയിലും മഴയുമേറ്റ് ആളുകള്‍ കവലയില്‍ തന്നെ നില്‍ക്കുകയാണ് ചെയ്യുന്നത്. ഇവിടത്തെ വെള്ളക്കെട്ടു മാറ്റി പഞ്ചായത്ത് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം പണിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
.

More Citizen News - Thiruvananthapuram