ശ്രീകൃഷ്ണജയന്തി

Posted on: 07 Sep 2015പാലോട് : ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ ഭാഗമായി ബാലഗോകുലം പാലോട് താലൂക്കില്‍ ഘോഷയാത്ര നടത്തി. മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി 67 ചെറുശോഭായാത്രകളും, 12 മഹാശോഭായാത്രകളും നടന്നു.
പാലോട്, നന്ദിയോട്, കുറുപുഴ, പേരയം, ഇലവുപാലം, ചെറ്റച്ചല്‍എന്നിവിടങ്ങളില്‍ സാംസ്‌കാരിക സമ്മേളനങ്ങളും ആധ്യാത്മിക പ്രഭാഷണങ്ങളും ഉറിയടിയും നടന്നു.
ശനിയാഴ്ച വൈകീട്ട് മൂന്നിന് ശോഭായാത്രകള്‍ ആരംഭിച്ചു . മടത്തറ ജങ്ഷന്‍, പാലോട് ഉമാമഹേശ്വര ക്ഷേത്രം, പെരിങ്ങമ്മല മഹാവിഷ്ണു ക്ഷേത്രം, തെന്നൂര്‍ മാടന്‍നട ദേവീ ക്ഷേത്രം, വിതുര മഹാദേവ ക്ഷേത്രം, ആനപ്പാറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ആനപ്പെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചെറ്റച്ചല്‍ മേലാംകോട് ദേവീക്ഷേത്രം, വെമ്പ് മണലയം ശിവക്ഷേത്രം, ആടാമൂഴിദേവീക്ഷേത്രം, പച്ച ധര്‍മശാസ്താ ക്ഷേത്രം, പേരയം ജങ്ഷന്‍ എന്നിവിടങ്ങളില്‍ മഹാശോഭായാത്രകള്‍ സമാപിച്ചു.

More Citizen News - Thiruvananthapuram