കരയോഗം വാര്‍ഷികയോഗം

Posted on: 07 Sep 2015പാലോട്: നന്ദിയോട് പൗവത്തൂര്‍ എന്‍.എസ്.എസ്. കരയോഗത്തിന്റെ വാര്‍ഷികയോഗവും ഓണാഘോഷവും നടന്നു. പ്രസിഡന്റ് സുകുമാരന്‍ നായര്‍ അദ്ധ്യക്ഷതവഹിച്ച സമ്മേളനം പാലോട് മേഖലാ കണ്‍വീനര്‍ രാമചന്ദ്രന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ഓണക്കോടി വിതരണം, മുതിര്‍ന്ന പൗരന്‍മാരെ ആദരിക്കല്‍, കര്‍ഷകരെ ആദരിക്കല്‍, പഠനോപകരണവിതരണം എന്നിവ നടന്നു. ചടങ്ങില്‍ നന്ദിയോട് സതീശന്‍, വി.എസ്.ഹണികുമാര്‍, ഉണ്ണികൃഷ്ണന്‍, വിഷ്ണു, മദനന്‍നായര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram