വെഞ്ഞാറമൂട് സഹ. ബാങ്ക്: ഇന്നുമുതല്‍ നിരാഹാരസമരം

Posted on: 07 Sep 2015വെഞ്ഞാറമൂട്: സി.പി.ഐ. ഭരിക്കുന്ന വെഞ്ഞാറമൂട് സര്‍വീസ് സഹകരണ ബാങ്കിന് മുന്നില്‍ സി.പി.എം. ആഭിമുഖ്യമുള്ള കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ജില്ലാ പ്രസിഡന്റ് എം.മുരളീധരന്‍ തിങ്കളാഴ്ച മുതല്‍ നിരാഹാരസമരം ആരംഭിക്കുന്നു. ബാങ്കിലെ ജീവനക്കാരനും സി.പി.എം. ലോക്കല്‍ കമ്മിറ്റി അംഗവുമായ രവീന്ദ്രന്‍ നായരെ അകാരണമായി പിരിച്ചുവിട്ടുവെന്നാരോപിച്ചാണ് നിരാഹാരസമരം തുടങ്ങുന്നത്. ഈ പ്രശ്‌നത്തില്‍ യൂണിയനും സി.പി.എം. പ്രാദേശിക നേതൃത്വവും ഒരുമാസത്തിലധികമായി ബാങ്കിനുമുന്നില്‍ സമരം നടത്തിവരികയായിരുന്നു. ഒന്നാംഘട്ടത്തില്‍ സമരത്തിന് പരിഹാരമുണ്ടാക്കാത്തത് കൊണ്ടാണ് രണ്ടാംഘട്ടമായി നിരാഹാരസമരം തുടങ്ങുന്നതെന്ന് യൂണിയന്‍ ജില്ലാ നേതാക്കള്‍ അറിയിച്ചു.

More Citizen News - Thiruvananthapuram