ജനകീയ തിയേറ്ററില്‍ പാപ്പിലിയോ ബുദ്ധ പ്രദര്‍ശിപ്പിച്ചു

Posted on: 07 Sep 2015വെഞ്ഞാറമൂട്: വിവാദ സിനിമ പാപ്പിലിയോ ബുദ്ധ വെഞ്ഞാറമൂട്ടിലെ ജനകീയ തിയേറ്ററില്‍ പ്രദര്‍ശിപ്പിച്ചു. ഗ്രാമചിത്ര ഫിലിം സൊസൈറ്റിയാണ് പരിപാടി സംഘടിപ്പിച്ചത്. തുടര്‍ന്നുള്ള ചര്‍ച്ചയില്‍ വിമര്‍ശനങ്ങള്‍ക്ക് സംവിധായകന്‍ ജയന്‍ ചെറിയാന്‍ മറുപടി പറഞ്ഞു.
ദളിതുകളുടെ നിലനില്‍പ്പിനായുള്ള ചുവടുമാറ്റങ്ങളാണ് സിനിമയ്ക്ക് ഇതിവൃത്തമായത്. നിലവിലുള്ള ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യം ദളിതുകള്‍ക്കനുകൂലമല്ലെന്നു കണ്ട് അതിനു ബദലായി പീഡിത സമൂഹം ബുദ്ധമതത്തെ അഭയം പ്രാപിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം.
ഡി.എച്ച്.ആര്‍.എം. സംസ്ഥാന അധ്യക്ഷ സലീനപ്രക്കാനവും സിനിമകാണാന്‍ എത്തിയിരുന്നു.
സംവാദത്തില്‍സി.പി.എം. ഏരിയാ സെക്രട്ടറി ഡി.കെ.മുരളി, ഡോ. അഷറഫ്, അഷറഫ് കാട്ടുവിളാകം, സി.ആര്‍.ദിവാകരന്‍, എസ്.വൈ.ഷൂജ, മക്കാംകോണം ഷിബു തുടങ്ങിയവര്‍ സംസാരിച്ചു.
സിനിമ എടുക്കേണ്ടി വന്ന സമൂഹ്യ സാഹചര്യത്തെ പരിചയപ്പെടുത്തി സംവിധായകന്‍ ജയന്‍ ചെറിയാന്‍ സിനിമയെ ന്യായീകരിച്ചു.

More Citizen News - Thiruvananthapuram