വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ അക്രമം: പോലീസ് നടപടി വേണം

Posted on: 07 Sep 2015തിരുവനന്തപുരം: വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ നടക്കുന്ന സംഘടിത ആക്രമണങ്ങള്‍ അടിച്ചമര്‍ത്താന്‍ പോലീസ് നടപടി ശക്തമാക്കണമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
ശ്രീകൃഷ്ണ ജയന്തിയുടെയും ഘോഷയാത്രയുടെയും മറവില്‍ നഗരത്തിലെ കച്ചവടക്കാരില്‍ നിന്നും ലക്ഷക്കണക്കിന് രൂപ ഭീഷണിപ്പെടുത്തി ആര്‍.എസ്.എസ്. പിരിക്കുകയാണെന്നും കടകംപള്ളി ആരോപിച്ചു.

More Citizen News - Thiruvananthapuram