ധാര്‍മികത പഠിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ടുവരണം: സുഗതകുമാരി

Posted on: 07 Sep 2015തിരുവനന്തപുരം: സമൂഹത്തെ മൂല്യങ്ങളും ധാര്‍മികതയും പഠിപ്പിക്കാന്‍ മതാധ്യക്ഷന്മാര്‍ മാത്രമല്ല രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ട് വരണമെന്ന് സുഗതകുമാരി പറഞ്ഞു. മെന്റല്‍ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ (മാപ്) സംഘടനയുടെ സംസ്ഥാനതല പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍. 'മാപ്' ഹെല്‍പ്പ് ലൈന്‍ എ. സമ്പത്ത് എം.പി. ഉദ്ഘാടനം ചെയ്തു. സംഘടനയുടെ വെബ്‌സൈറ്റിന്റെ ഉദ്ഘാടനം മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ നിര്‍വഹിച്ചു. മാപ്പിന്റെ ആദ്യ പുരസ്‌കാര പ്രഖ്യാപനം മാധ്യമപ്രവര്‍ത്തകന്‍ ആര്‍. അജിത്കുമാര്‍ നിര്‍വഹിച്ചു. മനഃശാസ്ത്രജ്ഞന്‍ പി.എം. മാത്യു വെല്ലൂരിനാണ് ആദ്യ പുരസ്‌കാരം നല്‍കിയത്.
'മാപ്' ജനറല്‍ സെക്രട്ടറി അഡ്വ. സുരേഷ് തോന്നയ്ക്കല്‍, ഡോ. കെ. ഗിരീഷ്, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് പ്രൊഫ. കൃഷ്ണപ്രസാദ് ശ്രീധര്‍, ഡോ. വിജയലക്ഷ്മി, ജി. സുരേന്ദ്രനാഥ്, കെ. രാജശേഖരന്‍ നായര്‍, എം.എസ്. ശ്യാംകുമാര്‍ എന്നിവര്‍ സംസാരിച്ചു. ഡോ. ജസ്റ്റിന്‍ പടമാടന്‍, ഡോ. ഇന്ദിര, ഡോ. എസ്. രാജു, പ്രൊഫ. മാത്യു കണ്ണമല, പ്രൊഫ. ഹാഷിം, ഡോ. അജിത് പി. ആര്‍, ഡോ. ജെ. ജസീര്‍ എന്നിവരെ ആദരിച്ചു.

More Citizen News - Thiruvananthapuram