സി.പി.എം. പുത്തന്‍നട ബ്രാഞ്ച് ഗ്രാമോത്സവം

Posted on: 07 Sep 2015അഞ്ചുതെങ്ങ്: സി.പി.എം. പുത്തന്‍നട ബ്രാഞ്ച് ഗ്രാമോത്സവം സംഘടിപ്പിച്ചു. പരീക്ഷാ വിജയികള്‍ക്ക് കാഷ് അവാര്‍ഡ്, പഠനോപകരണങ്ങള്‍, അങ്കണവാടി കുട്ടികള്‍ക്ക് ഓണക്കോടി, വിദ്യാര്‍ഥിയുടെ പഠനച്ചെലവ് ഏറ്റെടുക്കല്‍ എന്നീ പരിപാടികള്‍ ഉള്‍പ്പെടുത്തിയാണ് പരിപാടി സംഘടിപ്പിച്ചത്. സി.പി.എം. ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ അവാര്‍ഡുകള്‍ വി.ശശി എം.എല്‍.എ. വിതരണം ചെയ്തു. അഞ്ചുതെങ്ങ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പയസ് അധ്യക്ഷന്‍ ആയിരുന്നു. ആര്‍.രാമു, വി.ജോയ്, വി.ലൈജു, എസ്.സുരേന്ദ്രന്‍, എസ്.പ്രവീണ്‍ ചന്ദ്ര, ആര്‍.ജെറാള്‍ഡ് ലിജബോസ് എന്നിവര്‍ സംസാരിച്ചു. ഏറ്റെടുക്കുന്ന വിദ്യാര്‍ഥിയുടെ പഠനച്ചെലവ് ആദ്യ സെമസ്റ്റര്‍ ഫീസ് കടകംപള്ളി സുരേന്ദ്രന്‍ നല്‍കി.

More Citizen News - Thiruvananthapuram