നെയ്യാര്‍ ഡാമിലെ മുയല്‍ പാര്‍ക്ക് അക്രമികള്‍ തകര്‍ത്തു

Posted on: 07 Sep 2015നാല് മുയലുകളെ കൊന്നു; ബാക്കിയുള്ളവയെ കടത്തി
കാട്ടാക്കട:
നെയ്യാര്‍ ഡാമിലെ ജലസേചന വകുപ്പിന്റെ മുയല്‍ പാര്‍ക്ക് തകര്‍ത്ത്
മുയലുകളെ കടത്തി. 19 മുയലുകളില്‍ നാല് എണ്ണത്തിനെ സമീപത്തു തന്നെ കൊന്നിട്ടതായും കണ്ടെത്തി. രണ്ട് ദിവസം മുന്‍പ് നടന്ന സംഭവം പോലീസില്‍ പരാതി കൊടുത്തെങ്കിലും ജലസേചന വകുപ്പ് സംഭവം രഹസ്യമാക്കി െവച്ചതായി നാട്ടുകാര്‍ ആരോപിക്കുന്നു. നെയ്യാര്‍ ഡാമിലെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കാനാണ് അടുത്തിടെ റിസോര്‍ട്ടിനു പിന്നിലായി മുയല്‍ പാര്‍ക്ക് സ്ഥാപിച്ചത്. ജലസേചന വകുപ്പിന്റെ പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയതായി നെയ്യാര്‍ ഡാം പോലീസ് അറിയിച്ചു.
ചെക്ക് പോസ്റ്റുകള്‍ ഉണ്ടെങ്കിലും ഡാം സൈറ്റിനുള്ളില്‍ സാമൂഹിക വിരുദ്ധര്‍ കടക്കുന്നത് പതിവായിട്ടുണ്ട്. ഓണാഘോഷത്തിനിടെ രാത്രിയില്‍ സഞ്ചാരികള്‍ക്ക് നേരെയും അക്രമം ഉണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. രാത്രിയില്‍ ഡാമില്‍ ഒരു ഗേറ്റ് വാച്ചര്‍ മാത്രമാണുള്ളത്.

More Citizen News - Thiruvananthapuram