മാറനല്ലൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ പ്രതിഷേധം

Posted on: 07 Sep 2015മാറനല്ലൂര്‍: ഇടതുമുന്നണി പ്രവര്‍ത്തകരെ ബി.ജെ.പി.ഓഫീസില്‍ പൂട്ടിയിട്ടെന്നാരോപിച്ച് മാറനല്ലൂര്‍ സ്റ്റേഷനു മുന്നില്‍ പ്രതിഷേധം. ഞായറാഴ്ച വൈകീട്ട് മൂന്ന് ഇടതുമുന്നണി പ്രവര്‍ത്തകരെ പൂട്ടിയിട്ടെന്നാരോപിച്ച് രാത്രി ഏഴുമണിയോടെ എല്‍.ഡി.എഫ്. പ്രവര്‍ത്തകര്‍ പഞ്ചായത്ത് പ്രസിഡന്റ് എന്‍.ഭാസുരാംഗന്റെ നേതൃത്വത്തിലാണ് സ്റ്റേഷനു മുന്നില്‍ സമരം ആരംഭിച്ചത്. സംഭവത്തില്‍ പോലീസ് കേസെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ഓണാഘോഷവുമായി ബന്ധപ്പെട്ട് നിന്നിരുന്ന പ്രശ്‌നങ്ങളാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എ.സുരേഷ്, പഞ്ചായത്ത് അംഗം ജയകുമാര്‍ എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി. രാത്രി ഒന്‍പതുമണിയോടെ കാട്ടാക്കട സി.ഐ.മനോജ്ചന്ദ്രന്‍ സ്ഥലത്തെത്തി കുറ്റക്കാര്‍ക്കെതിരെ കേസെടുക്കുമെന്ന് ഉറപ്പ് നല്‍കിയതിനെതുടര്‍ന്ന് സമരക്കാര്‍ പിരിഞ്ഞു.

More Citizen News - Thiruvananthapuram