ഐ.എസ്.ആര്‍.ഒ.യുടെ മതിലിടിഞ്ഞ് വീണ് വീട് തകര്‍ന്നു

Posted on: 07 Sep 2015നെടുമങ്ങാട്: കനത്ത മഴയില്‍ ഐ.എസ്.ആര്‍.ഒ.യുടെ കൂറ്റന്‍ മതിലിടിഞ്ഞ് വീണ് മല്ലമ്പ്രക്കോണം വിശാഖ് നിവാസില്‍ ശ്രീകലയുടെ വീട് തകര്‍ന്നു. ഒരു വര്‍ഷം മുമ്പും ഇതേ മതിലിടിഞ്ഞ് വീണ് ശ്രീകലയുടെ വീട് ഭാഗികമായി തകര്‍ന്നിരുന്നു. മതിലിന്റെ പല ഭാഗങ്ങളും മഴക്കാലത്ത് അടര്‍ന്ന് വീഴുന്നത് പതിവാണ്. നിര്‍മാണത്തിലെ തകരാറാണ് മതില്‍ തകരാന്‍ കാരണമെന്ന് ആരോപണമുണ്ട്. മതില്‍ വീണ ഭാഗത്ത് ആളില്ലാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.

More Citizen News - Thiruvananthapuram