മോഷ്ടാക്കള്‍ പിടിയില്‍

Posted on: 07 Sep 2015മാര്‍ത്താണ്ഡം: ക്ഷേത്ര കാണിക്കവഞ്ചി തകര്‍ത്ത് പണം കവര്‍ന്ന രണ്ട് മോഷ്ടാക്കള്‍ പിടിയിലായി. പാര്‍ഥിവപുരം ശ്രീധര്‍മശാസ്താ രാജരാജേശ്വരി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കവര്‍ന്ന കേസില്‍ പുതുക്കട സ്വദേശികളായ അരുണ്‍, വിന്‍സ് എന്നിവരെയാണ് പുതുക്കട സബ്ഇന്‍സ്‌പെക്ടര്‍ ദാമോദരന്‍ പിടികൂടിയത്.
കഴിഞ്ഞ ദിവസമാണ് ക്ഷേത്രത്തിന് മുന്നിലെ വഞ്ചി തകര്‍ത്ത് പണം കവര്‍ന്നത്. ക്ഷേത്രകമ്മിറ്റി ഭാരവാഹി വിജു കൊടുത്ത പരാതിയെത്തുടര്‍ന്നാണ് കേസെടുത്ത് ഇരുവരെയും പിടികൂടിയത്.

More Citizen News - Thiruvananthapuram