പോലീസ് സേനാംഗങ്ങളുടെ കുറവ് ഉടന്‍ പരിഹരിക്കും-മന്ത്രി രമേശ് ചെന്നിത്തല

Posted on: 07 Sep 2015പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിന് ശിലയിട്ടു

നെയ്യാറ്റിന്‍കര:
സംസ്ഥാനത്തെ പോലീസ് സേനാംഗങ്ങളുടെ കുറവ് ഉടന്‍ പരിഹരിക്കുമെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. എ.ടി.ജോര്‍ജ് എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിനായി നിര്‍മിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സേനാംഗങ്ങളുടെ കുറവ് പരിഹരിക്കുന്നതിനായി പി.എസ്.സി. റാങ്ക് ലിസ്റ്റിലുള്ള മൂവായിരം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉടന്‍ അഡ്വൈസ് മെമ്മോ അയക്കും. നിയമനം ലഭിക്കുന്നവരെ സേനാംഗങ്ങളുടെ കുറവ് അനുഭവിക്കുന്ന സ്റ്റേഷനുകളില്‍ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
ഹില്‍ ഏര്യാ ഡെവലപ്‌മെന്റ് ഏജന്‍സിയുടെ ഫണ്ട് ഉപയോഗിച്ച് നിര്‍മിച്ച വിഷരഹിത പഴം- പച്ചക്കറി വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം മന്ത്രി വി.എസ്. ശിവകുമാര്‍ നിര്‍വഹിച്ചു. എ.ടി. ജോര്‍ജ് എം.എല്‍.എ. അധ്യക്ഷനായി.
പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. സൈമണ്‍, വൈസ് പ്രസിഡന്റ് അക്വിനോ സാബു, പാറശ്ശാല പഞ്ചായത്ത് പ്രസിഡന്റ് ക്രിസ്റ്റല്‍ ഷീബ, കുളത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പൊഴിയൂര്‍ ജോണ്‍സന്‍, കാരോട് പഞ്ചായത്ത് പ്രസിഡന്റ് സി. റാബി, തിരുപുറം പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. മിനി, കൊല്ലിയോട് സത്യനേശന്‍, എസ്. ഉഷാകുമാരി, വട്ടവിള വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ്.എസ്. പത്മകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
എ.ടി. ജോര്‍ജ് എം.എല്‍.എ.യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 1.15 കോടി രൂപ മുടക്കിയാണ് ബ്ലോക്ക് പഞ്ചായത്തിന് പുതിയ മന്ദിരം നിര്‍മിക്കുന്നത്. ഹാഡ 15 ലക്ഷം രൂപ മുടക്കിയാണ് വിപണന കേന്ദ്രം നിര്‍മിച്ചത്.


97


പാറശ്ശാല ബ്ലോക്ക് പഞ്ചായത്തിനായി നിര്‍മിക്കുന്ന മന്ദിരത്തിന്റെ ശിലാസ്ഥാപനം മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കുന്നു. മന്ത്രി വി.എസ്. ശിവകുമാര്‍, എ.ടി. ജോര്‍ജ് എം.എല്‍.എ. എന്നിവര്‍ സമീപം

More Citizen News - Thiruvananthapuram