ജ്ഞാനപ്രദായിനി ഗ്രന്ഥശാല വാര്‍ഷികം നടത്തി

Posted on: 07 Sep 2015നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജ്ഞാനപ്രദായിനി ഗ്രന്ഥശാലയുടെ 105-ാം വാര്‍ഷിക സമ്മേളനം കഥാകൃത്ത് ഡോ.എസ്.വി. വേണുഗോപന്‍നായര്‍ ഉദ്ഘാടനം ചെയ്തു. ഡോ. സുലേഖാ കുറുപ്പ് മുഖ്യപ്രഭാഷണം നടത്തി.
ഗ്രന്ഥശാല പ്രസിഡന്റ് ഡോ. എ.എം. ഉണ്ണികൃഷ്ണന്‍, ഗാന്ധിയന്‍ പി. ഗോപിനാഥന്‍നായര്‍, താലൂക്ക് ഗ്രന്ഥശാല സംഘം സെക്രട്ടറി പി.കെ. തുളസീധരന്‍, എസ്. ഗോവിന്ദന്‍നായര്‍, കെ.പി. സുശീലന്‍, സതീഷ് ശങ്കര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram