വിമുക്തഭട സംഗമം

Posted on: 07 Sep 2015
തിരുവനന്തപുരം:
സി.ആര്‍.പി.എഫ്. പെന്‍ഷനേഴ്‌സ് ഫോറം ജില്ലാ കമ്മിറ്റി സി.ആര്‍.പി.എഫ്. വിമുക്തഭടന്മാരുടെയും കുടുംബ പെന്‍ഷന്‍ വാങ്ങുന്നവരുടെയും സംഗമം സംഘടിപ്പിക്കും. 13ന് വൈകീട്ട് 4ന് നെയ്യാറ്റിന്‍കര അക്ഷയ ഓഡിറ്റോറിയത്തിലാണ് പരിപാടി. അര്‍ഹതപ്പെട്ട മുഴുവന്‍ പെന്‍ഷനേഴ്‌സും പെന്‍ഷനര്‍ എന്ന് തെളിയിക്കുന്ന രേഖകളുമായി എത്തുക. ഫോണ്‍: 9895416852.
സൗജന്യ മെഡിക്കല്‍ ക്യാമ്പ്
തിരുവനന്തപുരം:
ലോക ഫിസിയോതെറാപ്പി ദിനത്തോടനുബന്ധിച്ച് അനന്തപുരി ഹോസ്​പിറ്റലില്‍ ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായി സൗജന്യ വൈദ്യ പരിശോധനകളും ബോധവത്കരണ പരിപാടികളും 8ന് രാവിലെ 9 മുതല്‍ 1 വരെ നടത്തും.
സൗജന്യ വന്ധ്യത പരിശോധനാ ക്യാമ്പ്
തിരുവനന്തപുരം:
കിംസ് ആശുപത്രിയില്‍ സൗജന്യ വന്ധ്യത പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. സപ്തംബര്‍ 9ന് ഉച്ചയ്ക്ക് 2 മുതലാണ് ക്യാമ്പ്.
ഏകദിന അദാലത്ത്
തിരുവനന്തപുരം:
ഫിഷറീസ് വകുപ്പില്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന പള്ളം മത്സ്യഭവന് കീഴിലുള്ള മത്സ്യഗ്രാമങ്ങളായ കൊച്ചുതുറ, പുതിയതുറ, കരിങ്കുളം, പള്ളം, പുല്ലുവിള എന്നീ മത്സ്യഗ്രാമങ്ങളില്‍ നിന്ന് ഭവന നിര്‍മാണം, ഭവന നവീകരണം, സാനിട്ടേഷന്‍ പദ്ധതികളിലേക്കായി തിരഞ്ഞെടുത്തിട്ടുള്ള ഗുണഭോക്താക്കള്‍ 10ന് രാവിലെ 10ന് പള്ളം മത്സ്യഭവനില്‍ നടക്കുന്ന ഏകദിന അദാലത്തില്‍ പങ്കെടുക്കണം. ഫോണ്‍: 0471-2450773.

More Citizen News - Thiruvananthapuram