കന്യാകുമാരിയിലെ നായര്‍ സംഘടിത ശക്തിയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റണം - ഒ.രാജഗോപാല്‍

Posted on: 07 Sep 2015തക്കല: 120 കരയോഗങ്ങളും മൂന്ന് ലക്ഷത്തോളം അംഗബലവുമുള്ള കന്യാകുമാരി ജില്ലയിലെ നായര്‍ സംഘടിത ശക്തിയെ രാഷ്ട്രീയ ശക്തിയാക്കി മാറ്റാന്‍ കഴിയണമെന്ന് മുന്‍ കേന്ദ്രമന്ത്രി ഒ.രാജഗോപാല്‍. കന്യാകുമാരി ജില്ലാ എന്‍.എസ്.എസ്. തക്കലയില്‍ സംഘടിപ്പിച്ച വിദ്യാധിരാജോത്സവത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കന്യാകുമാരി ജില്ലാ എന്‍.എസ്.എസ്. പ്രസിഡന്റ് അഡ്വ. വി.ശ്രീകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ചട്ടമ്പിസ്വാമികളുടെ ഛായാചിത്രത്തില്‍ സമുദായ അംഗങ്ങള്‍ ഗുരുപൂജ നടത്തി. ജി.എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി പുതുക്കരി സുരേന്ദ്രനാഥ്, കായംകുളം സൂര്യകുമാര്‍, പദ്മനാഭപുരം നഗരസഭാ ചെയര്‍പേഴ്‌സണ്‍ എസ്.ആര്‍.സത്യാദേവി എന്നിവര്‍ സംസാരിച്ചു.
എം.ബി.ബി.എസ്സില്‍ ഉന്നതവിജയം നേടിയ ഡോ. എം.ജി.ചന്ദനയെ അനുമോദിച്ചു. സ്ഥാപക ട്രഷറര്‍ എന്‍.ഭക്തവത്സലന്‍ നായരെ ആദരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എസ്.വിജയകുമാര്‍, ജനറല്‍ കണ്‍വീനര്‍ കെ.രാമചന്ദ്രന്‍ നായര്‍, രമേശന്‍ നായര്‍, കരിക്കകം ശ്രീകുമാര്‍, ഡി.മധു, അംശി മധു ഉള്‍പ്പെടെയുള്ളവരും ജില്ലയിലെ വിവിധ കരയോഗ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram