മെന്റല്‍ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ സംസ്ഥാനതല ഉദ്ഘാടനം

Posted on: 06 Sep 2015രുവനന്തപുരം: വര്‍ധിച്ചുവരുന്ന ആത്മഹത്യാനിരക്ക് തടയുന്നത് ലക്ഷ്യമിട്ട് മെന്റല്‍ ഹെല്‍ത്ത് ആക്ഷന്‍ ബൈ പീപ്പിള്‍ (മാപ്) എന്ന എന്‍.ജി.ഒ. പ്രവര്‍ത്തനമാരംഭിക്കുന്നു. സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച രാവിലെ 9.30ന് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സെന്ററില്‍ കവയിത്രി സുഗതകുമാരി നിര്‍വഹിക്കുമെന്ന് പ്രസിഡന്റ് ഡോ. കെ. ഗിരീഷ് പത്രസമ്മേളനത്തില്‍ അറിയിച്ചു.
ബാല്യകൗമാര മാനസികാരോഗ്യം, ആത്മഹത്യാ പ്രതിരോധസഹായം, സാമൂഹികാധിഷ്ടിത പുനരധിവാസ പ്രവര്‍ത്തനം, ലഹരി ആസക്തിയില്‍നിന്ന് മോചനം നേടുന്നതിനുള്ള പദ്ധതികള്‍, സ്ത്രീകള്‍ക്കായുള്ള മാനസികാരോഗ്യസഹായപദ്ധതി, കുറ്റകൃത്യത്തിലേര്‍പ്പെട്ടവര്‍, ഭിന്നലൈംഗികതയുള്ള വ്യക്തികള്‍ തുടങ്ങി പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ പുനരധിവാസം എന്നിവയാണ് മാപ് പ്രധാനമായും ലഭ്യമാക്കുന്ന സേവനമെന്നും അദ്ദേഹം അറിയിച്ചു. വിദ്യാലയ മാസിക ആരോഗ്യപദ്ധതിയുടെ ഉദ്ഘാടനം ഡോ. എ. സമ്പത്ത് എം.പി. നിര്‍വഹിക്കും.

More Citizen News - Thiruvananthapuram