അയ്യങ്കാളി ജന്മദിന വാര്‍ഷികവും വികസന സെമിനാറും

Posted on: 06 Sep 2015



തിരുവനന്തപുരം: അയ്യങ്കാളി ജന്മദിന വാര്‍ഷികവും ദേശീയവികസന സെമിനാറും ഞായറാഴ്ച വി.ജെ.ടി. ഹാളില്‍ നടക്കുമെന്ന് ഓള്‍ ഇന്ത്യാ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്.സി.എസ്.ടി. ഓര്‍ഗനൈസേഷന്‍സ് പ്രസിഡന്റ് കെ.രാമന്‍കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. രാവിലെ 10ന് മന്ത്രി വി.എസ്.ശിവകുമാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. മുന്‍ എം.പി. തമിഴ്‌നാട് വിടുതലൈചിരുതൈകച്ചി തലൈവര്‍ തോല്‍ തിരുമാവളന്‍ മുഖ്യപ്രഭാഷണം നടത്തും. യോഗത്തില്‍ തിരുമാവളനെ പൊന്നാടയണിയിച്ച് ആദരിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഇപ്പോഴും ഉയര്‍ന്നിരിക്കുന്ന സംവരണ പ്രക്ഷോഭ വിഷയത്തില്‍ പിന്നാക്കവിഭാഗങ്ങള്‍ കൈക്കൊള്ളേണ്ട നിലപാടിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

More Citizen News - Thiruvananthapuram