മിനി സിവില്‍ സ്റ്റേഷന്‍: സ്ഥലം ഏറ്റെടുത്തു

Posted on: 06 Sep 2015പണി ഒരുമാസത്തിനകം തുടങ്ങും


കാട്ടാക്കട:
കാട്ടാക്കട താലുക്ക് മിനി സിവില്‍ സ്റ്റേഷനായി പൂവച്ചല്‍ പഞ്ചായത്തിന്റെ കാട്ടാക്കട പൊതു ചന്തയിലെ 20.24 ആര്‍ ഭൂമി ഉടമസ്ഥാവകാശം റവന്യു വകുപ്പില്‍ നിലനിര്‍ത്തിക്കൊണ്ട് പൊതുമരാമത്ത് വകുപ്പിന് ഉപയോഗാനുമതി നല്‍കി ഉത്തരവായി. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരം ലാന്‍ഡ് റവന്യു കമ്മിഷണര്‍ സര്‍ക്കാരിന് ഇക്കാര്യം കാണിച്ച് ശുപാര്‍ശയും നല്‍കിയിരുന്നു. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം ഈ സ്ഥലത്ത് മിനി സിവില്‍ സ്റ്റേഷന്‍ നിര്‍മാണത്തിനായി ചട്ട പ്രകാരം ഉള്ള നടപടിക്ക് പഞ്ചായത്ത് ഡയറക്ടറും ശുപാര്‍ശ ചെയ്തിരുന്നു. പഞ്ചായത്ത് രാജ് ആക്ടിന്റെ പ്രവര്‍ത്തനപരിധിയില്‍ നിന്ന് ഭൂമിയെ ഒഴിവാക്കി തദ്ദേശ സ്വയംഭരണ വകുപ്പ് നേരത്തെതന്നെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പണി രണ്ടാഴ്ച മുന്‍പ് ടെന്‍ഡര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇതോടെ ഒരുമാസത്തിനുള്ളില്‍ സിവില്‍ സ്റ്റേഷന്റെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാനാകും എന്ന് പൂവച്ചല്‍ പഞ്ചായത്ത് പ്രസിഡന്റ് സുനി സോമന്‍, മാര്‍ക്കറ്റ് വാര്‍ഡ് മെമ്പര്‍ ഷാജി ദാസ് എന്നിവര്‍ അറിയിച്ചു.

More Citizen News - Thiruvananthapuram