ശ്രീകൃഷ്ണജയന്തി: നാടെങ്ങും ശോഭായാത്രകള്‍

Posted on: 06 Sep 2015ആര്യനാട്: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ചുള്ള ശോഭായാത്രകള്‍ ഗ്രാമങ്ങളെ അമ്പാടിയാക്കി. ക്ഷേത്രങ്ങളുടേയും ബാലഗോകുലം മണ്ഡലം കമ്മിറ്റികളുടേയും ആഭിമുഖ്യത്തിലാണ് ശോഭായാത്രകള്‍ നടന്നത്.
ബാലഗോകുലം വെള്ളനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക സമ്മേളനം, മാലകെട്ട് മത്സരം, വൃക്ഷപൂജ, ശോഭായാത്ര, ഉറിയടി, തപസ്യയുടെ ആഭിമുഖ്യത്തില്‍ എട്ടാം ക്ലാസ് മുതല്‍ പ്ലസ്ടു വരെയുള്ള കുട്ടികള്‍ക്കായി ചിത്രരചനാ ഉപന്യാസ, പ്രശ്‌നോത്തരി മത്സരങ്ങള്‍ എന്നിവ സംഘടിപ്പിച്ചു. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ചെറുഘോഷയാത്രകള്‍ സംഗമിച്ച് വെള്ളനാട്ട് മഹാഘോഷയാത്ര നടത്തി. ആഘോഷ പ്രമുഖ് പ്രശാന്ത് പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
കൊണ്ണിയൂര്‍ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഗോപൂജ, ഉറിയടി, സാംസ്‌കാരിക പരീക്ഷ േശാഭായാത്ര എന്നിവ നടന്നു. ഉറിയാക്കോട് ഭദ്രകാളീ ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച് കൊണ്ണിയൂര്‍ ഭദ്രകാളീക്ഷേത്രത്തില്‍ സമാപിച്ചു. സുജികുമാര്‍, എന്‍.അയ്യപ്പന്‍, വി.ഉദയകുമാര്‍, തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
ബാലഗോകുലം ആര്യനാട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക പരീക്ഷ, ഗോമാതാപൂജ, ചിത്രരചന, നദീവന്ദനം, ഉറിയടി, വിളംബരജാഥ എന്നിവ സംഘടിപ്പിച്ചു. വണ്ടയ്ക്കല്‍ ഭദ്രകാളീക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ശോഭായാത്ര കോട്ടയ്്ക്കകത്തുനിന്നും എത്തിയ ശോഭായാത്ര, ആനന്ദേശ്വരം ശിവക്ഷേത്രത്തില്‍ നിന്ന് എത്തിയ ശോഭായാത്ര, ചൂഴ അന്നപൂര്‍േണശ്വരി ക്ഷേത്രത്തില്‍ നിന്ന് ആരംഭിച്ച ഘോഷയാത്ര എന്നിവ സംയോജിച്ച് മഹാശോഭായാത്രയായി ചെമ്പകമംഗലം ഭദ്രകാളീക്ഷേത്രത്തില്‍ സമാപിച്ചു.

More Citizen News - Thiruvananthapuram