നനഞ്ഞൊലിച്ചൊരു ശോഭായാത്ര

Posted on: 06 Sep 2015നെടുമങ്ങാട്: മാനം കറുത്തിരുണ്ടെങ്കിലും മഴ പെയ്യില്ലെന്ന പ്രതീക്ഷയില്‍ നെടുമങ്ങാട് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജങ്ഷനില്‍ നിന്ന് നെടുമങ്ങാട് ബാലഗോകുലം ശോഭായാത്രയുടെ മുന്‍നിര പുറപ്പെട്ടു. നഗരം അമ്പാടിയായി ഉണര്‍ന്നതോടെ മഴ പെയ്തിറങ്ങി. ചാറ്റല്‍ മഴ വകവെയ്ക്കാതെ കുറച്ചുദൂരം അണമുറിയാതെ ശോഭായാത്ര നടന്ന് നീങ്ങിയെങ്കിലും മഴ കടുത്തതോടെ യാത്ര നിറുത്തിവെച്ചു. മഴ അല്പം കുറഞ്ഞതോടെ ആവേശം കുറയ്ക്കാതെ റോഡിലിറങ്ങിയ ഉണ്ണികണ്ണന്മാരും ബാലികാബാലന്മാരും മഴയെ അവഗണിച്ച് മേലാങ്കോട് ദേവീക്ഷേത്രംവരെ ശോഭായാത്ര എത്തിച്ചു. കല്ലിയോട്, ആനാട്, ആര്യനാട്, വെള്ളനാട് പ്രദേശങ്ങളില്‍ മഴ കാരണം ശോഭായാത്ര സാധാരണപോലെ നടത്താനായില്ല.
മഴ നനഞ്ഞും കുതിര്‍ന്നും കുട ചൂടിയും നഗരത്തെയിളക്കിയും കടന്നുപോയ ശോഭായാത്ര കാണാന്‍ പെരുമഴയത്തും നിരവധിപേര്‍ കാത്തുനിന്നു.

More Citizen News - Thiruvananthapuram