പാങ്ങോട് ഇരുവിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി; രണ്ടുപേര്‍ക്ക് വെട്ടേറ്റു

Posted on: 06 Sep 2015പാങ്ങോട്: ജില്ലാ അതിര്‍ത്തിയായ പാങ്ങോട് പഞ്ചായത്തിലെ വലിയവയല്‍ പൂച്ചടിക്കാലയില്‍ ഇരുവിഭാഗം തമ്മില്‍ ഏറ്റുമുട്ടി. രണ്ടുപേര്‍ക്ക് വെട്ടേറ്റു. സ്റ്റേഷനതിര്‍ത്തിയെ ചൊല്ലി തര്‍ക്കം മൂലം പോലീസ് സ്ഥലത്തെത്തിയില്ല. സംഭവത്തില്‍ കേസെടുത്തില്ല.
വലിയവയല്‍ സ്വദേശികളായ സുലൈമാന്‍ (35), അന്‍സാരി (29) എന്നിവര്‍ക്കാണ് പരിക്ക്പറ്റിയത്. സുലൈമാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും അന്‍സാരി കന്യാകുളങ്ങര ഗവ. ആശുപത്രിയിലും ചികിത്സയിലാണ്. സംഭവം നടന്ന പ്രദേശം കൊല്ലം ജില്ലയിലെ കടയ്ക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണെന്നും തിരുവനന്തപുരം ജില്ലയിലെ പാങ്ങോട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണെന്നും ഉള്ള തര്‍ക്കം തുടരുന്നു. വൈകുന്നേരംവരെയും പോലീസ് സ്ഥലത്തെത്തിയിട്ടില്ല. പ്രദേശത്ത് സംഘര്‍ഷാവസ്ഥയെ തുടര്‍ന്ന് നാട്ടുകാര്‍ ഭീതിയിലാണ്.

More Citizen News - Thiruvananthapuram