ആഘോഷമായി ശോഭായാത്ര

Posted on: 06 Sep 2015കിളിമാനൂര്‍: കിളിമാനൂരില്‍ താലൂക്ക്തല ശോഭായാത്ര മടവൂര്‍ കൃഷ്ണന്‍കുന്ന് ശ്രീകൃഷ്ണക്ഷേത്രത്തില്‍ നിന്നാരംഭിച്ച് പനപ്പാംകുന്ന് ദേവീക്ഷേത്രത്തിനുസമീപം സമാപിച്ചു. പോങ്ങനാട് പാറയ്ക്കല്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ നിന്ന് ശോഭായാത്ര ആലത്തുകാവ് സുബ്രഹ്മണ്യസ്വാമിക്ഷേത്രത്തില്‍ സമാപിച്ചു. കാരേറ്റ് തെങ്ങുംകോണം ആയിരവല്ലിക്ഷേത്രം, പേടികുളം പ്ലൂവോട് ദേവീക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ കാരേറ്റ് കവലവഴി ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിച്ചു. പള്ളിക്കല്‍ പനപ്പള്ളിയില്‍ നിന്ന് ശിവപുരിയിലും, മടവൂര്‍ കക്കോട് കാവില്‍ നിന്ന് ആനകുന്നം മഹാദേവക്ഷേത്രത്തിലും കൃഷ്ണന്‍കുന്ന് ക്ഷേത്രത്തില്‍ നിന്ന് ചാലാംകോണം ദേവീക്ഷേത്രത്തിലും, അയണിക്കാട്ടുകോണം ദേവീക്ഷേത്രത്തില്‍ നിന്ന് മടവൂര്‍ മഹാദേവക്ഷേത്രത്തിലും സമാപിച്ചു. കുന്നിന്‍ കുളങ്ങര ശ്രീകൃഷ്ണക്ഷേത്രം, രാലൂര്‍ക്കാവ്, രാമനല്ലൂര്‍ക്കോണം, തിരുവറ്റൂര്‍ എന്നിവിടങ്ങളിലെ ശോഭായാത്രകള്‍ കേശവപുരം ശ്രീകൃഷ്ണക്ഷേത്രത്തില്‍ സമാപിച്ചു. തട്ടത്തുമല, നെടുമ്പാറ, വണ്ടന്നൂര്‍, വയ്യാറ്റിന്‍കര, മഠത്തില്‍ കുന്ന്, കാനാറ, പാപ്പാലനാഗരൂകാവ് എന്നിവിടങ്ങളിലും ശോഭായാത്രകള്‍ നടന്നു. ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ കിളിമാനൂര്‍ ശ്രീമഹാദേവേശ്വരം ക്ഷേത്രത്തില്‍ നിന്നാരംഭിച്ച് ടൗണ്‍, ചിറ്റിലഴികം ക്ഷേത്രം, പുതിയകാവ് വഴി മഹാദേവേശ്വരം ക്ഷേത്രത്തില്‍ സമാപിച്ചു. വട്ടക്കൈത, ആയിരവല്ലി ക്ഷേത്രസംരക്ഷണസമിതിയുടെ ശോഭായാത്ര തോപ്പില്‍ കൊക്കോട് അപ്പൂപ്പന്‍കാവില്‍ സമാപിച്ചു.

More Citizen News - Thiruvananthapuram