അയല്‍സഭ ഉദ്ഘാടനം

Posted on: 06 Sep 2015

കാട്ടാക്കട:
താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ വനിതാ സ്വയംസഹായ സംഘങ്ങള്‍ക്കുള്ള വായ്പാവിതരണവും ഫണ്ട് സമാഹരണ ഉദ്ഘാടനവും നടന്നു.
ചെയര്‍മാന്‍ ബി.ചന്ദ്രശേഖരന്‍ നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍
ഡയറക്ടര്‍ ബോര്‍ഡ് അംഗം ജി.സോമശേഖരന്‍ നായര്‍ ഉദയസമുദ്ര എം.ഡി. രാജശേഖരന്‍ നായരില്‍ നിന്ന് ഫണ്ട് ഏറ്റുവാങ്ങി. സോഷ്യല്‍ സര്‍വീസ് വിഭാഗം സെക്രട്ടറി വി.വി.ശശിധരന്‍ നായര്‍ വായ്പാവിതരണം നടത്തി. എന്‍.രഘുവരന്‍ നായര്‍, ജി.നാരായണന്‍ നായര്‍, പ്രദീപ് കുമാര്‍, വാഴിച്ചല്‍ ഗോപാലകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

കാട്ടാക്കട:
കള്ളിക്കാട് പഞ്ചായത്ത് ചാമവിളപ്പുറം വാര്‍ഡ് കുഴിതട്ട് അയല്‍സഭ പഞ്ചായത്ത് പ്രസിഡന്റ് വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എല്‍.സാനുമതി അധ്യക്ഷയായിരുന്നു.

More Citizen News - Thiruvananthapuram