കഞ്ചാവ് കേസിലെ പ്രതി റിമാന്‍ഡില്‍

Posted on: 06 Sep 2015

വര്‍ക്കല:
ഒന്നരക്കിലോ കഞ്ചാവുമായി അറസ്റ്റിലായ കോവൂര്‍ കാക്കുളം മാടന്‍നടയ്ക്ക് സമീപം അനിവിലാസത്തില്‍ അനിയെ (39) റിമാന്‍ഡ് ചെയ്തു. കഴിഞ്ഞദിവസമാണ് വീട്ടില്‍ ചില്ലറവില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവുമായി അയിരൂര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ജില്ലാ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് പ്രതി അറസ്റ്റിലായത്. ഇയാള്‍ക്ക് കഞ്ചാവ് ലഭിക്കുന്ന സ്രോതസ് അന്വേഷിച്ചുവരുന്നതായി വര്‍ക്കല സി.ഐ. ബി.വിനോദ് അറിയിച്ചു.


59


അനി

More Citizen News - Thiruvananthapuram