വീഥികളെ അമ്പാടിയാക്കി ശോഭായാത്ര

Posted on: 06 Sep 2015

വര്‍ക്കല:
വര്‍ക്കലയില്‍ ശ്രീകൃഷ്ണജയന്തിദിനത്തില്‍ ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭായാത്ര നടത്തി. ശ്രീകൃഷ്ണന്റെയും രാധയുടെയും ഗോപികമാരുടെയും വേഷം ധരിച്ച ബാലികാബാലന്മാര്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ശോഭായാത്രയില്‍ അണിനിരന്നു. ജനാര്‍ദ്ദനപുരം, രാമന്തള്ളി, പുന്നമൂട്, കുരയ്ക്കണ്ണി, പുല്ലാന്നികോട്, ചാലുവിള, ശിവഗിരി, തൊടുവേ, പൊയ്ക, ഇടവ, പാറയില്‍, അയിരൂര്‍, ചാവര്‍കോട്, ചെറുന്നിയൂര്‍, തച്ചോട്, അയന്തി എന്നിവിടങ്ങളില്‍ ശോഭായാത്ര നടന്നു. റെയില്‍വേ സ്റ്റേഷന്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും മഹാശോഭായാത്രയായി വര്‍ക്കല ജനാര്‍ദ്ദനസ്വാമി ക്ഷേത്രത്തില്‍ സമാപിച്ചു. പ്രസാദവിതരണവും നടന്നു. ഇടവ മാന്തറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ അഷ്ടമിരോഹിണി ഉത്സവത്തിന്റെ ഭാഗമായി ഉറിയടിയും ആറാട്ടെഴുന്നള്ളിപ്പും നടന്നു. അയിരൂര്‍ അഞ്ചുമൂര്‍ത്തി ക്ഷേത്രത്തിലും ഉറിയടി നടന്നു.


29


വര്‍ക്കലയില്‍ നടന്ന ശോഭായാത്രയിലെ ദൃശ്യം

More Citizen News - Thiruvananthapuram