മൃഗശാലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പ്രവേശനം

Posted on: 06 Sep 2015തിരുവനന്തപുരം: വന്യജീവി വാരാചരണത്തിന്റെ ഭാഗമായി ഒക്ടോബര്‍ രണ്ട് മുതല്‍ എട്ടുവരെ മൃഗശാലയില്‍ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പ്രവേശനം അനുവദിക്കും.

ഇ.എസ്.ഐ. പരാതി പരിഹാരമേള

തിരുവനന്തപുരം: തൊഴിലാളികള്‍ക്കും തൊഴില്‍ ഉടമകള്‍ക്കുമായി പരാതി പരിഹാരമേള (സുവിധാ സമാഗം) സപ്തംബര്‍ എട്ട് ചൊവ്വാഴ്ച ഉച്ചയ്ക്ക് 3ന് ഇ.എസ്.ഐ. കോര്‍പ്പറേഷന്റെ തിരുവനന്തപുരം സബ്ബ് റീജണല്‍ ഓഫീസില്‍ നടക്കും.

താത്കാലിക നിയമനം

തിരുവനന്തപുരം: ഐരാണിമുട്ടം സര്‍ക്കാര്‍ ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്റെ ഒഴിവുണ്ട്. നാനൂറ് രൂപ ദിവസവേതനം ലഭിക്കും. കൂടിക്കാഴ്ച സപ്തംബര്‍ 19ന് രാവിലെ 11ന്.

More Citizen News - Thiruvananthapuram