പ്ലാച്ചിമട സമരസമിതി മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി

Posted on: 06 Sep 2015തിരുവനന്തപുരം : പ്ലാച്ചിമട െട്രെബ്യൂണല്‍ ബില്ലിന്റെ കാര്യത്തില്‍ കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും എടുത്ത നിലപാടുകള്‍ കൊക്കകോളയെ സഹായിക്കുന്ന തരത്തിലാണെന്ന് കൊക്കകോള വിരുദ്ധ സമരസമിതി. 2011 ഫിബ്രവരിയില്‍ നിയമസഭ പാസ്സാക്കി രാഷ്ട്രപതിയുടെ അംഗീകാരത്തിനയച്ച ബില്ല് കേന്ദ്ര ആഭ്യന്തരമന്ത്രാലയം തിരിച്ചയച്ചിരുന്നു. ബില്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് അയച്ച കത്തിന് മറുപടിയും നല്‍കിയിട്ടില്ല. ഇത് ഭരണഘടനാ വിരുദ്ധമാണെന്ന് കാട്ടി സമരസമിതി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കും പ്രതിപക്ഷനേതാവിനും നിവേദനം നല്‍കി.
അടിയന്തരമായി മറുപടി കത്തോടെ ബില്ല് കേന്ദ്രസര്‍ക്കാരിന് തിരിച്ചയക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ഇത് സംബന്ധിച്ച് പ്രമേയം പാസാക്കണമെന്നും സമരസമിതി ചെയര്‍മാന്‍ വിളയോടി വേണുഗോപാല്‍, കണ്‍വീനര്‍ കെ.വി.ബിജു എന്നിവര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

More Citizen News - Thiruvananthapuram