അബ്ദുല്‍ കലാമിന്റെ സ്മരണയ്ക്കായി നീതി ക്ലിനിക്കല്‍ ലാബ് തുറന്നു

Posted on: 06 Sep 2015നെയ്യാറ്റിന്‍കര: ഡോ. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ സ്മരണയ്ക്കായി ആറയൂര്‍ സര്‍വീസ് സഹകരണ ബാങ്ക് നീതി ക്ലിനിക്കല്‍ ലാബ് തുറന്നു. ഉദിയന്‍കുളങ്ങരയില്‍ സ്ഥാപിച്ച ഡോ. എ.പി.ജെ. അബ്ദുല്‍ കലാം മെമ്മോറിയല്‍ നീതി ക്ലിനിക്കല്‍ ലാബ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.
ആര്‍. സെല്‍വരാജ് എം.എല്‍.എ. അധ്യക്ഷനായി.
ലാബിന്റെ നാമകരണം എ.ടി. ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു. ബാങ്ക് അംഗങ്ങളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ അവാര്‍ഡുകള്‍ പാറശ്ശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. സൈമണ്‍ വിതരണം ചെയ്തു. ബാങ്ക് പ്രസിഡന്റ് ടി.ആര്‍ ജയന്‍, വട്ടവിള വിജയന്‍, എസ്. ഉഷാകുമാരി, ഉദിയന്‍കുളങ്ങര ഗോപാലകൃഷ്ണന്‍, എം.എസ് ഇര്‍ഷാദ്, എം. രവീന്ദ്രന്‍നായര്‍, രഞ്ജിത് റാവു, ബി. സതീഷ്‌കുമാര്‍, കെ. അജിത്കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram