റോഡില്‍ എണ്ണ ചോര്‍ന്നു; വാഹനങ്ങള്‍ തെന്നിവീണു

Posted on: 06 Sep 2015പൂവാര്‍: പൂവാറില്‍ വാഹനത്തില്‍നിന്ന് റോഡില്‍ എണ്ണ ചോര്‍ന്നു. ഇതോടെ പിന്നാലെയെത്തിയ വാഹനങ്ങള്‍ നിര നിരയായി അപകടത്തില്‍ പെട്ടു. ഒടുവില്‍ ഫയര്‍ ഫോഴ്‌സ് എത്തി റോഡ് കഴുകി അപകടം ഒഴിവാക്കി.
ശനിയാഴ്ച ഉച്ചയ്ക്ക് പൂവാര്‍ ജങ്ഷനിലാണ് സംഭവം. ഇരുചക്ര വാഹനങ്ങള്‍ തെന്നിവീഴാന്‍ തുടങ്ങിയപ്പോഴാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. നിരവധി യാത്രക്കാര്‍ വീണ് പരിക്കേറ്റു. പൂവാര്‍ ഫയര്‍ ഫോഴ്‌സ് എത്തി സോപ്പ് ഉപയോഗിച്ച് റോഡ് കഴുകി ഗതാഗതം സുഗമമാക്കി.

More Citizen News - Thiruvananthapuram