വിശ്വഭാരതി സ്‌കൂളില്‍ അധ്യാപകദിനം ആചരിച്ചു

Posted on: 06 Sep 2015നെയ്യാറ്റിന്‍കര: അധ്യാപകദിനത്തില്‍ നെയ്യാറ്റിന്‍കര വിശ്വഭാരതി പബ്ലൂക് സ്‌കൂളിലെ ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍ അധ്യാപകരായി. അധ്യാപനത്തിന്റെ മഹത്വം തിരിച്ചറിഞ്ഞ് അവര്‍ സ്‌കൂളിന്റെ പ്രവര്‍ത്തനവും ഒരു നാളത്തേയ്ക്ക് ഏറ്റെടുത്തു.
സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷന്‍ മുതല്‍ ക്ലാസ്സുകള്‍ വരെ ഈ വിദ്യാര്‍ത്ഥികളാണ് കൈകാര്യം ചെയ്തത്. സ്‌കൂള്‍ ചെയര്‍മാന്‍ മിഷേല്‍ ആര്‍.എസ്സും ചെയര്‍പേഴ്‌സണ്‍ മേഘ ആര്‍. നായരുമാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.
ക്ലാസ്സുകളില്‍ വിദ്യാര്‍ത്ഥികളുടെ സംശയങ്ങള്‍ക്കെല്ലാം ഈ കുട്ടി അധ്യാപകര്‍ മറുപടിനല്‍കി. രാവിലെ സീനിയര്‍ പ്രിന്‍സിപ്പല്‍ ജയധരന്‍ നായര്‍ സ്‌കൂളിന്റെ താക്കോല്‍ കൂട്ടം ചെയര്‍മാന്‍ ആര്‍.എസ്. മിഷേലിനും ചെയര്‍പേഴ്‌സണ്‍ മേഘ ആര്‍. നായര്‍ക്കും കൈമാറി. സ്‌കൂള്‍ മാനേജര്‍ വി. വേലപ്പന്‍ നായര്‍, പ്രിന്‍സിപ്പല്‍ സുജ എന്നിവര്‍ പങ്കെടുത്തു.

More Citizen News - Thiruvananthapuram