സി.എസ്.ഐ. പേരക്കോട് യുവജന വാരാഘോഷം ഇന്നു മുതല്‍

Posted on: 06 Sep 2015നെയ്യാറ്റിന്‍കര: സി.എസ്.ഐ. പേരക്കോട് സഭയുടെ യുവജന വാരാഘോഷം 6 മുതല്‍ 13 വരെ നടക്കും.
6ന് രാവിലെ 8ന് ആരാധന. തുടര്‍ന്ന് ഡോ. എല്‍.എസ്. അഫിനിഷ പ്രമോദ് യുവജനവാരം ഉദ്ഘാടനം ചെയ്യും. 7ന് രാത്രി 7 മുതല്‍ പറമ്പുവിളയില്‍ ഭവന ആരാധന.
8ന് രാവിലെ 10ന് മുക്കോല കല്ലയം ബെഥേല്‍ വൃദ്ധസദനം സന്ദര്‍ശനം. 9ന് രാത്രി 7ന് യുവജനവാര കണ്‍വെന്‍ഷന്‍ ഒരുക്ക ആരാധന. 10 മുതല്‍ 12 വരെ തീയതികളില്‍ യുവജനവാര കണ്‍വെന്‍ഷന്‍ നടക്കും. 13ന് യുവജന ഞായര്‍.

ധനുസ് ഓണാഘോഷം ഇന്ന്

നെയ്യാറ്റിന്‍കര:
ധനുവച്ചപുരം എന്‍.എസ്.എസ്. കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയായ ധനുസ് 93 ന്റെ ഓണാഘോഷവും കുടുംബസംഗമവും ഞായറാഴ്ച രാവിലെ 10ന് നെയ്യാറ്റിന്‍കര സ്വദേശാഭിമാനി കോംപ്ലക്‌സില്‍ നടക്കും.

വീരരാഘവന്‍ സ്മൃതിമണ്ഡപം ഉദ്ഘാടനം 7ന്

നെയ്യാറ്റിന്‍കര:
നഗരസഭ അത്താഴമംഗലം വാര്‍ഡില്‍ നിര്‍മിച്ച വീരരാഘവന്‍ സ്മൃതിമണ്ഡപത്തിന്റെ ഉദ്ഘാടനം 7ന് വൈകീട്ട് 5ന് നടക്കും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. 1938 ആഗസ്റ്റ് 31ലെ നെയ്യാറ്റിന്‍കര വെടിവെയ്പില്‍ രക്തസാക്ഷിത്വം വരിച്ച വീരരാഘവന്റെ സ്മരണയ്ക്കാണ് നഗരസഭ വീരരാഘവന്റെ ജന്മനാടായ അത്താഴമംഗലത്ത് മണ്ഡപം നിര്‍മിച്ചത്.

സെമിനാര്‍ നടത്തി

നെയ്യാറ്റിന്‍കര:
തിരുപുറം കസ്തൂര്‍ബാ മെമ്മോറിയല്‍ മഹിളാ സമാജം പരിസ്ഥിതി ബോധവത്കരണ സെമിനാര്‍ നടത്തി. തിരുപുറം പഞ്ചായത്ത് പ്രസിഡന്റ് എസ്. മിനി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം പി.എസ്. ഘോഷ് അധ്യക്ഷനായി. സബിദ, കെ. രാജശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram