രോഗികള്‍ക്ക് ദുരിതമായി ജനറല്‍ ആശുപത്രിയിലെ കക്കൂസുകള്‍

Posted on: 06 Sep 2015തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയായി ഉയര്‍ത്തിയ തിരുവനന്തപുരത്തെ ജനറല്‍ ആശുപത്രിയിലെ കക്കൂസുകള്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ദുരിതമായി മാറുന്നു. നേരാംവണ്ണം യഥാസമയം ശുചീകരിക്കാതെ ദുര്‍ഗന്ധവും വൃത്തിഹീനവുമാണ് ഇവിടത്തെ ശൗചാലയങ്ങള്‍.
ഓപ്പറേഷന്‍ തിേയറ്ററിന് പുറത്ത് വരാന്തയില്‍ കൂട്ടിരിപ്പുകാര്‍ക്കും ഓപ്പറേഷനായി എത്തുന്ന രോഗികള്‍ക്കുമായി ക്രമീകരിച്ചിട്ടുള്ള കക്കൂസില്‍ വെള്ളവുമില്ല, പൈപ്പുമില്ല. ഒരു യൂറോപ്യന്‍ ക്ലോസ്സെറ്റ് വെച്ചിട്ടുണ്ടെങ്കിലും നാറ്റം കാരണം കയറാന്‍ കഴിയില്ല. കോഫിഹൗസിന് അപ്പുറമുള്ള പുതിയ ബില്‍ഡിങ്ങിന്റെ നാലാം നിലയിലാണ് തിയേറ്റര്‍ ബ്ലോക്ക്. രോഗികള്‍ക്കൊപ്പം രാവിലെ എട്ട് മണിക്ക് മുമ്പേവരുന്ന നൂറ് കണക്ക് ബന്ധുക്കള്‍ വരാന്തയിലെ കസേരകളിലും പടിക്കെട്ടുകളിലുമായി ഉച്ച കഴിയും വരെ കാത്തിരിക്കണം. ഇതിനിടയിലുള്ള ഇവരുടെ പ്രാഥമികാവശ്യങ്ങള്‍ നിറവേറ്റാനുള്ള ഏക മൂത്രപ്പുരയുടെ സ്ഥിതിയാണിത്. തിേയറ്ററില്‍ കയറും മുമ്പ് രോഗികള്‍ക്ക് ഉപയോഗിക്കാനും ഇതാണ് ടോയ്‌ലറ്റ്.

More Citizen News - Thiruvananthapuram