തുറമുഖപദ്ധതി: സര്‍ക്കാര്‍ അലംഭാവം വെടിയണം - കര്‍മസമിതി

Posted on: 06 Sep 2015തിരുവനന്തപുരം: പൂജപ്പുര വൃദ്ധസദനത്തില്‍ സംഘടിപ്പിച്ച മെഴ്‌സി രവി അനുസ്മരണം മന്ത്രി വി.എസ്. ശിവകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡി.സി.സി. പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള അധ്യക്ഷനായി. ജോര്‍ജ് ഓണക്കൂര്‍, ശരത്ചന്ദ്രപ്രസാദ്, പി. സൊണാള്‍ജ്, പി.കെ. വിദ്യാധരന്‍ എന്നിവര്‍ സംസാരിച്ചു.

തിരുവനന്തപുരം:
നെഹ്‌റു യുവകേന്ദ്ര, ജാക്ക്ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നിവയുടെ സഹകരണത്തോടെ ചപ്പാത്ത് ശാന്തിഗ്രാം ചക്കയില്‍നിന്നുള്ള 101 മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ സൗജന്യപരിശീലനം നല്‍കുന്നു. 50 പേര്‍ക്കാണ് പരിശീലനം.

തിരുവനന്തപുരം:
വിഴിഞ്ഞം അന്താരാഷ്്ട്ര വാണിജ്യതുറമുഖപദ്ധതിയുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ മുന്നോട്ടുെവച്ചിട്ടുള്ള ആശങ്കകള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചാല്‍ ശക്തമായി പ്രതികരിക്കാന്‍ വിഴിഞ്ഞം തുറമുഖ കര്‍മസമിതി യോഗം തീരുമാനിച്ചു.
ഓണത്തിനുശേഷം ചര്‍ച്ച തുടരാമെന്ന സര്‍ക്കാര്‍ വാഗ്ദാനം പാലിക്കപ്പെടാത്ത പശ്ചാത്തലത്തിലാണ് പ്രത്യക്ഷ സമരപരിപാടികളുമായി മുന്നോട്ടുപോകാന്‍ ആക്ഷന്‍ കൗണ്‍സില്‍യോഗം തീരുമാനിച്ചത്.
ലത്തീന്‍ അതിരൂപതാ നേതൃത്വവും ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളും മത്സ്യത്തൊഴിലാളി പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ രണ്ടുവട്ടചര്‍ച്ചയുടെ പശ്ചാത്തലത്തിലാണ് ഓണത്തിനുശേഷം ചര്‍ച്ച തുടരാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്കിയത്. ഇത് പാലിക്കപ്പെടാത്തതില്‍ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ മോണ്‍. യൂജിന്‍ എച്ച്. പെരേരയുടെ അദ്ധ്യക്ഷതയില്‍ച്ചേര്‍ന്ന യോഗം ഖേദം രേഖപ്പെടുത്തി.
വാഹനപ്രചാരണ ജാഥകളും ഫൊറോനതല കണ്‍വെന്‍ഷനുകളും സംഘടിപ്പിക്കാനും 6ന് പുല്ലുവിള, 20ന് പേട്ട ഫൊറോന കണ്‍വെന്‍ഷനുകള്‍ നടത്താനും അതോടൊപ്പം ഇടവകതല കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. മോണ്‍ തോമസ് നെറ്റോ, മോണ്‍ ജെയിംസ് കുലീസ്, ഫാ. ഫ്രാന്‍സിസ് സേവ്യര്‍, ഫാ. സൈറസ് കളത്തില്‍, ഫാ. മൈക്കിള്‍ തോമസ്, ഫാ. തിയോഡേഷ്യസ് ഡിക്രൂസ്, ഫാ. ലാബറിന്‍ യേശുദാസ് എന്നിവര്‍ പ്രസംഗിച്ചു.

More Citizen News - Thiruvananthapuram