അധ്യാപകദിനം ആഘോഷിച്ചു

Posted on: 06 Sep 2015തിരുവനന്തപുരം: രാജ്യത്തിന്റെ മതേതരത്വവും സഹിഷ്ണുതയും കാത്തുസൂക്ഷിക്കുവാന്‍ സര്‍വീസിലുള്ളവരും വിരമിച്ചവരുമായ അധ്യാപകര്‍ പ്രതിജ്ഞാബദ്ധരായിരിക്കണമെന്ന് കെ.പി.സി.സി. ഉപാധ്യക്ഷന്‍ എം.എം.ഹസ്സന്‍ പറഞ്ഞു. കേരള റിട്ടയേര്‍ഡ് ടീച്ചേഴ്‌സ് കോണ്‍ഗ്രസ് (കെ.ആര്‍.ടി.സി.) സംസ്ഥാന സമിതിയും ദേശീയ ബാലതരംഗവും ചേര്‍ന്ന് സംഘടിപ്പിച്ച 54-ാമത് ദേശീയ അധ്യാപകദിനാഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ വര്‍ഷത്തെ കെ.ആര്‍.ടി.സി. നല്‍കുന്ന ഗുരുശ്രേഷ്ഠ പുരസ്‌കാരം പാലോട് വാസുദേവന് എം.എം.ഹസ്സന്‍ സമര്‍പ്പിച്ചു. ചടങ്ങില്‍ പ്രസിഡന്റ് അമ്പലത്തറ ആര്‍.രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കല്ലട എന്‍.പി.പിള്ള പ്രശസ്തി പത്രം വായിച്ചു.
പ്രൊഫ. കാട്ടൂര്‍ നാരായണപിള്ള, ഡോ. രാജശേഖരന്‍ നായര്‍, കെ.സി.അംബികകുമാരിയമ്മ, കൗണ്‍സിലര്‍ ലീലാമ്മ ഐസക് എന്നിവരെ ദേശീയ ബാലതരംഗം ചെയര്‍മാന്‍ ടി.ശരത്ചന്ദ്രപ്രസാദ് പൊന്നാടയണിയിച്ചാദരിച്ചു. പങ്കെടുത്ത മുഴുവന്‍ അധ്യാപകരെയും ദേശീയ ബാലതരംഗം കുട്ടികള്‍ ഗുരുവന്ദനം നടത്തി ആദരിച്ചു.

More Citizen News - Thiruvananthapuram