നിയന്ത്രണംവിട്ട ബസ് മതിലിലിടിച്ചുനിന്നു

Posted on: 06 Sep 2015കുലശേഖരം: ഈഞ്ചകോടിനടുത്ത് നിയന്ത്രണംവിട്ട തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് മതിലിലിടിച്ചുനിന്നു. കുളച്ചവിളാകത്ത് കയറ്റത്തില്‍െവച്ചാണ് ബസ്സിന് ബ്രേക്ക് നഷ്ടമായി നിയന്ത്രണംവിട്ടത്. അമ്പതോളം യാത്രക്കാര്‍ ബസ്സില്‍ ഉണ്ടായിരുന്നു. പുറകോട്ട് വന്ന ബസ് അല്പദൂരം ചെന്ന് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചശേഷം മതിലില്‍ ഇടിച്ചാണ് നിന്നത്. പുറകില്‍നിന്ന് വാഹനങ്ങള്‍ വന്നെങ്കിലും പുറകോട്ട് നീങ്ങുന്ന ബസ്സിനെ കണ്ട് മറ്റ് വാഹനങ്ങള്‍ നിര്‍ത്തിയിട്ടതിനാല്‍ വന്‍ അപകടം ഒഴിവായി. യാത്രക്കാര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.

More Citizen News - Thiruvananthapuram