അധ്യാപകദിനത്തില്‍ ഗുരുവന്ദനം നടത്തി

Posted on: 06 Sep 2015തിരുവനന്തപുരം: ദേശീയ ബാലതരംഗം അധ്യാപകദിനാഘോഷത്തിന്റെ ഭാഗമായി 54 പ്രമുഖ അധ്യാപകരെ ഗുരുവന്ദനം നടത്തി ആദരിച്ചു. ലളിതകലാ അക്കാദമി ചെയര്‍മാന്‍ കാട്ടൂര്‍ നാരായണപിള്ള, പാലോട് വാസുദേവന്‍, ഡോ. രാജശേഖരന്‍ നായര്‍, അംബികാദേവി അമ്മ, വിഴിഞ്ഞം ഹനീഫ, കെ.പി.വേണുഗോപാലന്‍ നായര്‍ തുടങ്ങി ദേശീയ-സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ച 54 അധ്യാപകരെ ദേശീയ ബാലതരംഗം പ്രവര്‍ത്തകര്‍ റോസാപ്പൂക്കള്‍ നല്‍കി കാല്‍തൊട്ട് വന്ദിച്ച് പൊന്നാട ചാര്‍ത്തി.
ദേശീയ ബാലതരംഗം ചെയര്‍മാന്‍ ടി.ശരത്ചന്ദ്രപ്രസാദ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയര്‍മാന്‍ പൂവച്ചല്‍ സുധീര്‍, ജില്ലാ പ്രസിഡന്റ് അഖില്‍രാജ്, ചാല സുധാകരന്‍, വൈഷ്ണവി, ടി.പി.പ്രസാദ്, അഭിജിത്, കല്ലട എന്‍.പി.പിള്ള തുടങ്ങിയവര്‍ സംസാരിച്ചു. അമ്പലത്തറ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷത വഹിച്ചു.

More Citizen News - Thiruvananthapuram