ജീവന്‍ നിലനിര്‍ത്താന്‍ വിഷ്ണു സഹായം തേടുന്നു

Posted on: 06 Sep 2015തിരുവനന്തപുരം: വൃക്കരോഗിയായ വിഷ്ണുപ്രസാദി (20)ന്റെ ആരോഗ്യനില ആശങ്കാജനകമായി തുടരവെ ജീവന്‍ നിലനിര്‍ത്താന്‍ സന്മനസ്സുള്ളവരുടെ സഹായം തേടുന്നു.

വട്ടിയൂര്‍ക്കാവ് ഉത്രാടം പി.ആര്‍.എ.-42ല്‍ ഓട്ടോ ഡ്രൈവറായ പദ്മകുമാറിന്റെയും വീട്ടമ്മയായ സുപ്രിയയുടെയും മകനായ വിഷ്ണുപ്രസാദ് ഡിഗ്രി വിദ്യാര്‍ഥിയാണ്. രണ്ട് വൃക്കകളും തകരാറിലായി. ആഴ്ചയില്‍ രണ്ട് ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തിവരുന്നത്.
ഒരു വര്‍ഷം മുമ്പാണ് വിഷ്ണുപ്രസാദിന് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. കണ്ണില്‍ ഇരുട്ടുകയറി. ആഹാരം കഴിക്കാതായി. മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ രണ്ട് വൃക്കകളും തകരാറിലാണെന്ന് കണ്ടെത്തി.

സംസ്ഥാന സര്‍ക്കാരിന്റെ കാരുണ്യ ചികിത്സാ സഹായം അനുസരിച്ച് ലഭിച്ച ഒരു ലക്ഷം രൂപ ഉപയോഗിച്ച് ആഴ്ചയില്‍ രണ്ട് ഡയാലിസിസ് നടത്തിവരുന്നു. വൃക്ക മാറ്റിവെയ്ക്കുകയാണ് ശാശ്വത പരിഹാരമെന്ന് മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ ഉപദേശിച്ചു. ശസ്ത്രക്രിയയ്ക്ക് അഞ്ച് ലക്ഷം രൂപ വേണം.

വിഷ്ണുവിന്റെ അച്ഛന്‍ പദ്മകുമാര്‍ വീണ് കാലൊടിഞ്ഞ് കിടപ്പായതോടെ കുടുംബം കഷ്ടപ്പാടിലാണ്. വിഷ്ണുപ്രസാദിന്റെ ചികിത്സയ്ക്കുള്ള സഹായം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വട്ടിയൂര്‍ക്കാവ് ശാഖയില്‍ 34898156566 എന്ന അക്കൗണ്ടില്‍ നിക്ഷേപിക്കാം. ഐ.എഫ്.എസ്.സി. കോഡ് SBIN 0010787.

More Citizen News - Thiruvananthapuram