വിളക്ക്‌ െവയ്ക്കാന്‍ പണമില്ല; പെരുമാതുറ പാലം ഇരുട്ടിലാകും

Posted on: 06 Sep 2015ചിറയിന്‍കീഴ്: ഉദ്ഘാടനത്തിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പെരുമാതുറ പാലത്തില്‍ വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കുന്ന കാര്യം അനിശ്ചിതത്വത്തില്‍. പാലത്തില്‍ വൈദ്യുത വിളക്കുകള്‍ സ്ഥാപിക്കാന്‍ പണമില്ലാത്തതും വിളക്കുകള്‍ െവയ്‌ക്കേണ്ടത് ആരെന്ന തര്‍ക്കവുമാണ് ഇതിന് കാരണം.
ഫലത്തില്‍ 250 മീറ്ററില്‍ അധികം ദൂരമുള്ള പാലത്തിലൂടെ കാല്‍നടക്കാരും വാഹനങ്ങളും ഇരുട്ടില്‍പോകേണ്ട ഗതികേടിലാണ് കാര്യങ്ങളെത്തി നില്‍ക്കുന്നത്. 21 കോടി രൂപ ചെലവിട്ട്്്്്്്് തുറമുഖ വകുപ്പാണ് പാലം പണിയുന്നത്. പാലത്തിന്റെ നിര്‍മ്മാണത്തിനുള്ള എസ്റ്റിമേറ്റില്‍ വൈദ്യുതീകരണത്തിനുള്ള തുക ഉള്‍ക്കൊള്ളിക്കാത്തതിനാലാണ് പാലത്തില്‍ ലൈറ്റുകള്‍ സ്ഥാപിക്കാനാകാത്തതെന്ന് തുറമുഖ വകുപ്പ് അധികൃതര്‍ പറയുന്നു. പാലം പണിയുക മാത്രമാണ് വകുപ്പിന്റെ ചുമതലയെന്നും വിളക്കുകള്‍ െവയ്‌ക്കേണ്ടതും അത് പരിപാലിക്കേണ്ടതും പഞ്ചായത്തിന്റെ ഉത്തരവാദിത്വമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.
എന്നാല്‍ വൈദ്യുതവിളക്കുകള്‍ െവയ്‌ക്കേണ്ടത് പാലം പണിയുന്നവരാണെന്നും അത് പരിപാലിക്കേണ്ട ചുമതലയാണ് തങ്ങള്‍ക്കുള്ളതെന്നുമാണ് പാലം സ്ഥിതിചെയ്യുന്ന ചിറയിന്‍കീഴ് ഗ്രാമപ്പഞ്ചായത്ത് അധികൃതരുടെ നിലപാട്. തര്‍ക്കവും തീരുമാനവും നീണ്ടുപോകെ ഉദ്ഘാടനം കഴിഞ്ഞ്്് മാസങ്ങള്‍ പിന്നിട്ടാലും പാലത്തില്‍ രാത്രി വെളിച്ചമുണ്ടാകില്ലെന്ന അവസ്ഥയിലേക്കാണ് സ്ഥിതി നീങ്ങുന്നത്.
വിളക്കുകള്‍ െവയ്ക്കാന്‍ 20 ലക്ഷത്തോളം രൂപയാകുമെന്നാണ് കണക്കാക്കുന്നത്. ഇതിന്റെ എസ്റ്റിമേറ്റ് ഇനിയും എടുത്തിട്ടില്ല. പാലത്തിന്റെ സ്ഥലമെടുപ്പിന്റെ കാര്യത്തിലും ഇതേ പിഴവുണ്ടായി. പാലത്തിന്റെ അപ്രോച്ച് റോഡിനായി താഴംപള്ളി ഭാഗത്ത് സ്ഥലമെടുത്തപ്പോള്‍ ഇപ്പുറത്ത് പെരുമാതുറ വശത്ത് റോഡിനായി സ്ഥലം ഏറ്റെടുക്കാന്‍ മറന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയ 'മാതൃഭൂമി' പരമ്പരയെ തുടര്‍ന്ന് സ്ഥലം ഏറ്റെടുക്കാന്‍ നടപടിയെടുക്കുകയും പാലം പെരുമാതുറ ഭാഗത്ത് മുട്ടിക്കുകയുമായിരുന്നു.
കടലോരത്തുകൂടെ കായലിന് കുറുകെയാണ് പാലം പോകുന്നത്. അതുകൊണ്ട് തന്നെ വെളിച്ചമില്ലാത്തത് പാലത്തെ അപകടമുനമ്പാക്കുമെന്ന ഭീതി നാട്ടുകാര്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കുമെന്നാണ് സംഘാടകര്‍ മറുപടി പറഞ്ഞത്. എന്നാല്‍ ഇത് എങ്ങനെ എത്രനാളിനുള്ളില്‍ എന്ന ചോദ്യത്തിന് ആരും വ്യക്തമായ ഉത്തരം പറയുന്നില്ല.

More Citizen News - Thiruvananthapuram