പഞ്ചാബ് നാഷണല്‍ ബാങ്ക് കവടിയാര്‍ ശാഖ തുറന്നു

Posted on: 05 Sep 2015തിരുവനന്തപുരം: പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ 163-ാം ശാഖ കവടിയാര്‍ കുറവന്‍കോണം ജങ്ഷനില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനംചെയ്തു. ബാങ്കിന്റെ സര്‍ക്കിള്‍ ഹെഡ് ഡി. വാസുദേവന്‍, മാനേജര്‍ പി.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
കവടിയാര്‍ റസിഡന്റ്‌സ് അസോസിയേഷന്റെ പാലിയേറ്റീവ് കെയറിന്റെ സഹായനിധിക്കുള്ള സമ്മതപത്രം രമേശ് ചെന്നിത്തല അസോസിയേഷന്‍ പ്രസിഡന്റിന് കൈമാറി. ബാങ്ക് അസി. മാനേജര്‍ രാജേഷ് എം.ജി. നന്ദിപറഞ്ഞു.

More Citizen News - Thiruvananthapuram