വിളപ്പില്‍ശാല ഗവ. യു.പി. സ്‌കൂളില്‍ തെങ്ങിന്‍തൈ വിതരണം

Posted on: 05 Sep 2015തിരുവനന്തപുരം: മാതൃഭൂമി-സീഡിന്റെ ഭാഗമായി എന്റെ തെങ്ങ് പദ്ധതി പ്രകാരം ലോകനാളികേര ദിനത്തോടനുബന്ധിച്ച് വിളപ്പില്‍ശാല ഗവ. യു.പി.എസ്സിലെ കാര്‍ഷിക ക്ലബ് അംഗങ്ങള്‍ക്ക് ഹെഡ്മാസ്റ്റര്‍ എസ്.അഗസ്റ്റിന്‍ ഇരുന്നൂറോളം തെങ്ങിന്‍തൈകള്‍ വിതരണം ചെയ്തു. ഇതിനോടനുബന്ധിച്ച് പ്രസംഗമത്സരം, ഉപന്യാസ രചന എന്നിവ സംഘടിപ്പിച്ചു. കൂടാതെ കല്പവൃക്ഷത്തിന്റെ ഉപയോഗങ്ങള്‍, കേരകൃഷി നേരിടുന്ന പ്രതിസന്ധികള്‍, പരിഹാരങ്ങള്‍, അത്യുത്പാദനശേഷിയുള്ള തെങ്ങിനങ്ങള്‍ എന്നിവയെക്കുറിച്ച് അധ്യാപകര്‍ കുട്ടികളുമായി സംവദിച്ചു. തുടര്‍ന്ന് കുട്ടികളും അധ്യാപകരും ചേര്‍ന്ന് ജൈവപച്ചക്കറി കൃഷിയുടെ രണ്ടാംഘട്ട വിളവെടുപ്പും നടത്തി.

More Citizen News - Thiruvananthapuram