തകരപ്പറമ്പ് പാലത്തിന് കീഴിലെ ഷെഡുകള്‍ പൊളിച്ചുമാറ്റി

Posted on: 05 Sep 2015തിരുവനന്തപുരം: തകരപ്പറമ്പ് പാലത്തിന് കീഴിലെ താത്കാലിക ഷെഡുകള്‍ ട്രിഡയുടെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റി. പോലീസിന്റെ സഹായത്തോടെ വെള്ളിയാഴ്ച രാവിലെ നടത്തിയ പൊളിക്കലിന് കച്ചവടക്കാര്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു.
ശ്രീചിത്രാ പുവര്‍ഹോമിനോട് ചേര്‍ന്ന് റോഡരികിലുണ്ടായിരുന്ന അഞ്ചുകടകളാണ് പൊളിച്ചുമാറ്റിയത്. മൊബൈല്‍, ഇലക്ട്രോണിക്‌സ് വസ്തുക്കള്‍, തുണി എന്നിവ വില്‍ക്കുന്ന കടകളാണിവ. തകരപ്പറമ്പ് പാലത്തിന്റെ നിര്‍മാണത്തിനായി റോഡരികിലെ ഒരു കെട്ടിടത്തിലുണ്ടായിരുന്ന കടകളെ ഭാഗികമായി ഒഴിപ്പിച്ചിരുന്നു. ഈ കടകള്‍ക്കാണ് താത്കാലിക ഷെഡുകള്‍ അനുവദിച്ചിരുന്നത്. ഇവര്‍ക്കുള്ള അലോട്ട്‌മെന്റില്‍ ട്രിഡ മാനദണ്ഡം പാലിച്ചില്ലെന്നാണ് പരാതി. കച്ചവടക്കാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പൊളിച്ച ഷെഡുകളിലെ സാധനങ്ങള്‍ മറ്റൊരിടത്തേക്ക് മാറ്റാനുള്ള സ്ഥലം അനുവദിച്ചിട്ടുണ്ട്.

More Citizen News - Thiruvananthapuram