വീട്ടില്‍ പ്രസവിച്ച ആദിവാസിയുവതിയെ ആരോഗ്യപ്രവര്‍ത്തകര്‍ ആശുപത്രിയിലെത്തിച്ചു

Posted on: 05 Sep 2015വിതുര: പേപ്പാറ വാര്‍ഡിലെ പൊടിയക്കാല ആദിവാസി സെറ്റില്‍മെന്റില്‍ 18കാരി വീട്ടില്‍ പ്രസവിച്ചു. അനുവിന്റെ ഭാര്യ കൃഷ്ണയാണ് വയറ്റാട്ടിയുടെ സഹായത്തോടെ പെണ്‍കുഞ്ഞിനെ പ്രസവിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. വിവരമറിഞ്ഞ് വിതുര സാമൂഹികാരോഗ്യകേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ ആംബുലന്‍സുമായിച്ചെന്ന് പത്തരയോടെ യുവതിയെയും കുഞ്ഞിനെയും ആശുപത്രിയില്‍ എത്തിച്ചു. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനിലയില്‍ പ്രശ്‌നമില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഈ മാസം 30 ആയിരുന്നു കൃഷ്ണയുടെ പ്രസവത്തീയതി. എന്നാല്‍, വെള്ളിയാഴ്ച ഉച്ചതിരിഞ്ഞതോടെ പ്രസവവേദന തുടങ്ങുകയായിരുന്നു.

More Citizen News - Thiruvananthapuram