കുടില്‍കെട്ടി സമരം ഒത്തുതീര്‍പ്പായില്ല; സ്ഥലത്ത് കനത്ത പോലീസ് കാവല്‍

Posted on: 05 Sep 2015പേരൂര്‍ക്കട: പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്ക് വീടുെവച്ച് നല്‍കാനായി നഗരസഭ കണ്ടുെവച്ച സ്ഥലത്ത് വീട് നിര്‍മ്മിക്കാത്തതിനെത്തുടര്‍ന്നുള്ള തര്‍ക്കം തുടരുന്നു. ഇതിന്റെ പേരില്‍ ദളിത് സംഘടനകളുടെ നേതൃത്വത്തില്‍ ആരംഭിച്ച കുടില്‍കെട്ടി സമരം കൂടുതല്‍ ശക്തമായി. മണ്ണാംമൂല ജി.സി. നഗറിലാണ് രണ്ടേക്കര്‍ വരുന്ന ഭുമിയില്‍ കുടില്‍ കെട്ടിയത്. കുടില്‍ കെട്ടരുതെന്നും പിന്‍തിരിയണമെന്നും ആവശ്യപ്പെട്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സമരനേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. തങ്ങളുടെ ആവശ്യം അംഗീകരിക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭങ്ങളിലേക്ക് നീങ്ങുമെന്നും സമരക്കാര്‍ നിലപാടെടുത്തു. തല്‍ക്കാലം കൂടുതല്‍ കുടിലുകള്‍ കെട്ടില്ലെന്ന് ഇവര്‍ പോലീസിനെ അറിയിച്ചിട്ടുണ്ട്. ബി.എസ്.പി. കാന്‍ഷിറാം വിഭാഗത്തിന്റേയും അംബേദ്കര്‍ െഡമോക്രാറ്റിക് പാര്‍ട്ടിയുടേയും നേതൃത്വത്തിലാണ് സമരം നടക്കുന്നത്. നാല്‍പ്പതോളം വരുന്ന കുടുംബാംഗങ്ങളാണ് ഇവിടെ കുടില്‍കെട്ടി സമരം നടത്തുന്നത്. 17 വര്‍ഷങ്ങളായിട്ടും ഈ ഭൂമിയില്‍ വീട് നിര്‍മ്മിക്കാത്തതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും ഇവര്‍ ആരോപിച്ചു.
എന്നാല്‍, സമരം അനാവശ്യമാണെന്ന നിലപാടിലാണ് മേയര്‍. ഇവിടെയുള്ളവര്‍ക്ക് വീട് നിര്‍മ്മിച്ചുനല്‍കുന്നതിനായുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടായതെന്നും തങ്ങള്‍ സമരം നടത്തിയാണ് ഇതൊക്കെ ചെയ്തതെന്ന് വരുത്തിതീര്‍ക്കാനുള്ള കാര്യങ്ങളാണ് നടക്കുന്നതെന്നും മേയര്‍ പറഞ്ഞു. സമരക്കാരും നഗരസഭാധികൃതരും വ്യത്യസ്ത നിലപാടിലായതോടെ സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

More Citizen News - Thiruvananthapuram