റോഡുനിര്‍മാണത്തില്‍ അപാകം; നാട്ടുകാര്‍ പണി തടഞ്ഞു

Posted on: 05 Sep 2015മലയിന്‍കീഴ്: റോഡുനിര്‍മാണത്തില്‍ അപാകം ആരോപിച്ച് നാട്ടുകാര്‍ പണി തടസ്സപ്പെടുത്തി. വിളവൂര്‍ക്കല്‍ കാരാംകോട്ടുകോണം-പേയാട് ചന്തമുക്ക് റോഡിന്റെ ടാറിങ് ജോലിക്കിടയില്‍ ചിലയിടങ്ങളില്‍ ടാര്‍ ഇളകിപ്പോയിരുന്നു. തുടര്‍ന്ന് ആവശ്യത്തിന് ടാര്‍ ഉപയോഗിക്കുന്നില്ലെന്ന പരാതിയുമായി നാട്ടുകാര്‍ ജോലി തടസ്സപ്പെടുത്തി. അഞ്ചുവര്‍ഷം മുമ്പ് പഞ്ചായത്ത് ടാര്‍െചയ്ത റോഡിപ്പോള്‍ പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത് 18 ലക്ഷം രൂപ െചലവഴിച്ച് പുനരുദ്ധരിക്കുകയാണ്. 20 എം.എല്‍. കനത്തില്‍ ടാര്‍ ചെയ്യുന്ന പണിയാണ് നടക്കുന്നത്. ടാറിളകിയ സ്ഥലങ്ങളില്‍ വീണ്ടും ടാര്‍ ചെയ്യുമെന്ന എ.ഇ.യുടെ ഉറപ്പില്‍ നാട്ടുകാര്‍ പ്രതിഷേധത്തില്‍നിന്ന് പിന്മാറി.

More Citizen News - Thiruvananthapuram