അളവ്തൂക്ക ഉദ്യോഗസ്ഥരെ തടഞ്ഞ വ്യാപാരിക്കെതിരെ കേസ്

Posted on: 05 Sep 2015കാട്ടാക്കട : അളവ് തൂക്ക പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥരെ വ്യാപാരിയും
സംഘവും ചേര്‍ന്ന് തടഞ്ഞു. മുദ്രവെയ്ക്കാതെ ത്രാസ് ഉപയോഗിച്ചതിനും, ജോലി തടസ്സപ്പെടുത്തിയതിനും
വ്യാപാരിക്കെതിരെ കേസെടുത്തു. കാട്ടാക്കടയില്‍ പഴ കച്ചവടം നടത്തുന്ന രവീന്ദ്രനെതിരെയാണ് ലീഗല്‍
മെട്രോളജി വകുപ്പ് കേസ് എടുത്തത്. കടയില്‍ പരിശോധന നടത്താനെത്തിയ ൈഫ്‌ലയിങ് സ്‌ക്വാഡ്
ഉദ്യോഗസ്ഥ പ്രിയ, ഡ്രൈവര്‍ രാജന്‍ എന്നിവരെയാണ് തടഞ്ഞത്. പരിശോധനയില്‍ കടയിലെ ത്രാസ്സുകള്‍
മുദ്ര െവയ്ക്കാത്തതാണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് ഇവ കസ്റ്റഡിയില്‍ എടുത്തശേഷം രേഖകളില്‍
ഒപ്പിടാന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടപ്പോള്‍ ഉടമയും ജീവനക്കാരും ചേര്‍ന്ന് തടസ്സപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് കാട്ടാക്കട പോലീസിന്റെ സാന്നിധ്യത്തില്‍ ത്രാസ്സുകള്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിന് പോലീസും കട ഉടമക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

ലഹരിവിരുദ്ധ ദിനാചരണം നടത്തി
കാട്ടാക്കട : ചിന്മയ വിദ്യാലയത്തില്‍ ലഹരി വിരുദ്ധ ദിനാചരണം എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. സനില്‍
ഉദ്ഘാടനം ചെയ്തു. ലഹരി വിരുദ്ധറാലിയും, പ്രതിജ്ഞയും എടുത്തു. പട്ടണത്തില്‍ കുട്ടികള്‍ അവതരിപ്പിച്ച
തെരുവു നാടകം ശ്രദ്ധേയമായി. ലഘുലേഖ വിതരണം, പെയിന്റിങ് മത്സരം എന്നിവയും ഉണ്ടായിരുന്നു.
പ്രിന്‍സിപ്പല്‍ കൃഷ്ണ കുമാരി, എക്‌സൈസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


യൂണിറ്റ് സമ്മേളനവും തിരിച്ചറിയല്‍ കാര്‍ഡ് വിതരണവും
കാട്ടാക്കട : സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍െഫയര്‍ അസോസിയേഷന്‍ ആമച്ചല്‍ യൂണിറ്റ് സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സ്റ്റീഫന്‍ ഉദ്ഘാടനം ചെയ്തു. ഉണ്ണിപിള്ള അധ്യക്ഷനായിരുന്നു.
ജില്ല പഞ്ചായത്ത് അംഗം മലയിന്‍കീഴ് വേണുഗോപാല്‍, ആര്‍.രാജന്‍, എസ്.വി.പ്രേമകുമാരന്‍ നായര്‍, കെ.അനസൂയ, ശ്യാം, പ്ലാവൂര്‍ ശ്രീകുമാര്‍, പങ്കജാക്ഷന്‍ നായര്‍, മുരളി മോഹന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
തിരിച്ചറിയല്‍ കാര്‍ഡ് വിതരണം, ആദരിക്കല്‍ എന്നിവയും സംഘടിപ്പിച്ചു.


അധ്യാപക ഒഴിവ്

കാട്ടാക്കട :
വീരണകാവ് വി.എച്ച്.എസ്.എസില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മലയാളം, ഹിന്ദി, പ്രൈമറിയില്‍ പി.ഡി, വി.എച്ച്.എസ്.എസില്‍ അഗ്രികള്‍ച്ചര്‍ ഇന്‍സ്ട്രക്ടര്‍ താത്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 7 ന് രാവിലെ 10 ന് നടക്കും.

More Citizen News - Thiruvananthapuram