അഷ്ടമിരോഹിണി ഉത്സവം

Posted on: 05 Sep 2015കല്ലമ്പലം: ഒറ്റൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി ഉത്സവം ശനിയാഴ്ച നടക്കും. രാവിലെ 7.30ന് ഭാഗവതപാരായണം. വൈകീട്ട് 5ന് ശോഭായാത്രാസംഗമം. തുടര്‍ന്ന് ഉറിയടി. 6.30ന് ദീപാരാധന. അതിനുശേഷം അവല്‍പ്രസാദ വിതരണം, രാത്രി 8ന് ഭാഗവതപാരായണം.

അഷ്ടമംഗല ദേവപ്രശ്‌നം

കല്ലമ്പലം:
തോട്ടയ്ക്കാട് കീഴതില്‍ ഭഗവതിക്ഷേത്രത്തിലെ അഷ്ടമംഗല ദേവപ്രശ്‌നം 7, 8 തീയതികളില്‍ നടക്കും. ജ്യോതിഷപണ്ഡിതന്‍ തൃക്കുന്നപ്പുഴ ഉദയകുമാര്‍ നേതൃത്വം നല്‍കും.

ടിഷ്യുകള്‍ച്ചര്‍ വാഴകള്‍

കരവാരം:
കരവാരം കൃഷിഭവനില്‍ പച്ചക്കറിത്തൈകളും ടിഷ്യുകള്‍ച്ചര്‍ വാഴയും വിതരണത്തിന് എത്തിയിട്ടുണ്ട്. ആവശ്യമുള്ളവര്‍ കരമടച്ച രസീതുമായി 9നകം കൃഷിഭവനില്‍ എത്തിച്ചേരേണ്ടതാണ്.

ഡിഫന്‍സ് പെന്‍ഷനേഴ്‌സ് മീറ്റ്

കല്ലമ്പലം:
എസ്.ബി.ടി. കല്ലമ്പലം ശാഖ വഴി പെന്‍ഷന്‍ വാങ്ങുന്ന ഡിഫന്‍സ് പെന്‍ഷന്‍കാരുടെ യോഗം 8ന് 3.30ന് ബാങ്ക് ഹാളില്‍ നടക്കും.

അധ്യാപക ഒഴിവ്

നാവായിക്കുളം:
നാവായിക്കുളം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കണക്ക് അധ്യാപകന്റെ താത്കാലിക ഒഴിവുണ്ട്. അഭിമുഖം 7ന് രാവിലെ 11ന്.

പൈപ്പ് പൊട്ടി: ജലവിതരണം മുടങ്ങും

കല്ലമ്പലം:
മണമ്പൂര്‍ എം.എല്‍.എ. പാലത്തിന് സമീപം വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് ലൈന്‍ പൊട്ടിയതിനാല്‍ ജലവിതരണം മുടങ്ങി. കഴിഞ്ഞദിവസം രാത്രിയോടെയായിരുന്നു പൈപ്പ് പൊട്ടിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. വര്‍ക്കല അര്‍ബന്‍ വാട്ടര്‍ സപ്ലൈ സ്‌കീമിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള പൈപ്പ് ലൈനാണ് പൊട്ടിയത്. നാട്ടുകാര്‍ കല്ലമ്പലം പോലീസിലും വാട്ടര്‍ അതോറിറ്റിയിലും വിവരമറിയിച്ചു. ആറ്റിങ്ങിലില്‍നിന്ന് ജലവിതരണം അടിയന്തരമായി നിര്‍ത്തിയതിനാല്‍ ജലത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാനായി. മൂന്നുദിവസത്തേക്ക് സമീപ പഞ്ചായത്തുകളിലെ കുടിവെള്ളം മുടങ്ങും.

More Citizen News - Thiruvananthapuram