പൈപ്പിടാന്‍ എടുത്ത കുഴികള്‍ അപകടക്കെണിയായി

Posted on: 05 Sep 2015വിതുര: കുടിവെള്ള പൈപ്പിടാന്‍ എടുത്ത കുഴികള്‍ മഴ പെയ്തതോടെ അപകടക്കെണിയായി. വിതുര-തൊളിക്കോട് കുടിവെള്ള പദ്ധതിയുടെ ഭാഗമായി ആനപ്പാറ മേഖലയില്‍ ഇപ്പോള്‍ എടുക്കുന്ന കുഴികളാണ് കാല്‍നട, വാഹന യാത്രക്കാര്‍ക്ക് കെണിയായത്.
പൈപ്പിട്ട് കഴിഞ്ഞാല്‍ മണ്ണ് കുഴിയിലേക്ക് നീക്കിയിടുക മാത്രമാണ് കരാറുകാര്‍ ചെയ്യുന്നത്. മണ്ണ് ഉറപ്പിക്കാതിരിക്കുന്നതിനാല്‍ മഴ പെയ്യുമ്പോള്‍ ചെളിക്കുഴിയായി മാറുകയാണ് പലേടവും. പൊന്മുടി സംസ്ഥാന ഹൈവേയുടെ വശങ്ങളിലും ഉപ റോഡുകളിലുമൊക്കെ ഇതാണ് സ്ഥിതി.
വെള്ളിയാഴ്ച പെയ്ത കനത്ത മഴയെത്തുടര്‍ന്ന് നിരവധി പേരുടെ കാലുകളും വാഹനങ്ങളും കുഴിയില്‍ താഴ്ന്നു.

More Citizen News - Thiruvananthapuram